കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സമ്പർക്കത്തിലൂടെ രോഗികൾ ഉയരുന്നു; കാസര്‍ഗോഡ്-കര്‍ണാടക അതിര്‍ത്തിയില്‍ കർശന നിയന്ത്രണം

  • By Desk
Google Oneindia Malayalam News

കാസർഗോഡ്; ജില്ലയിൽ സമ്പർക്കത്തിലുടെ കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ അതിർത്തിയിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കുമെന്ന് റവന്യൂമന്ത്രി ഇപി ചന്ദ്രശേഖരൻ അറിയിച്ചു. സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവരില്‍ അധികവും കര്‍ണാടകയില്‍ പോയി വന്നവരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇത്.

ജോലി ആവശ്യാര്‍ത്ഥം ജില്ലയില്‍ നിന്ന് മംഗലാപുരത്തേക്ക് ദിവസേന പോയിവരാന്‍ അനുവദിക്കില്ല. കര്‍ണ്ണാടകയില്‍ ജോലി ചെയ്യുകയാണെങ്കില്‍, അവിടെ ചുരുങ്ങിയത് 28 ദിവസം താമസിച്ച് ജോലി ചെയ്യണം. കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയില്‍ വന്ന് ദിവസവും ജോലി ചെയ്യുന്നവരും ചുരുങ്ങിയത് 28 ദിവസം ഇവിടെ താമസിച്ച് ജോലി ചെയ്യണം.ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകർക്കും ഇത് ബാധകമാണെന്നും ഉന്നതതല യോഗത്തിൽ മന്ത്രി വ്യക്തമാക്കി.

pti09-06-2020-0

ഞായറാഴ്ച സമ്പര്‍ക്കത്തിലൂടെ രോഗം കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ചതിനാലാണ് മഞ്ചേശ്വരം അതിര്‍ത്തി മേഖലയില്‍ ശക്തമായ നിയന്ത്രണം കൊണ്ടുവരുന്നതിന് ജില്ലയിലെ ജനപ്രതിനിധികളുടെ യോഗം ഏകകണ്ഠമായി തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. അനാവശ്യ യാത്രകള്‍ ഒഴിവാക്കണം.അതിര്‍ത്തികളിലെ റോഡുകളില്‍ പഞ്ചായത്തു ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും മൂന്ന് വീതം വളണ്ടിയർമാരെ നിയോഗിക്കുകയും ചെയ്യും. പഞ്ചായത്തും ജില്ലാഭരണകൂടവും പൊലീസും തീരുമാനിക്കുന്ന റോഡിലൂടെ മാത്രം യാത്ര അനുവദിക്കും. മറ്റ് റോഡുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കും.

യാത്ര അനുവദിക്കുന്ന റോഡുകളില്‍ കര്‍ശനമായ പോലീസ് നിരീക്ഷണം ഉണ്ടാകും. അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്ക് ദക്ഷിണ കന്നഡയിലെ
തൊട്ടടുത്ത പ്രദേശത്ത് അടിയന്തിര സാഹചര്യത്തില്‍ നടന്ന് പോകേണ്ട സാഹചര്യം ഉണ്ടായാല്‍ അതിര്‍ത്തി റോഡില്‍ ആധാര്‍ ഉള്‍പ്പെടുള്ള പരിശോധന ഉണ്ടാകും. ഇതിനായി തൊട്ടടുത്ത പഞ്ചായത്തുമായി ചര്‍ച്ച നടത്തി ധാരണയിലെത്താന്‍ മഞ്ചേശ്വരം മേഖലയിലെ പഞ്ചായത്ത് പ്രസിഡണ്ടുമാരോട് യോഗം നിര്‍ദേശിച്ചു.

ശാരീരിക അകലം പാലിക്കാതെ കൂട്ടം കൂടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കാന്‍ പോലീസിനെ യോഗം ചുമതലപ്പെടുത്തി.മാസ്‌ക് ധരിക്കാതെയും,ശാരിരിക അകലം പാലിക്കാതെയും, സോപ്പ്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ച് കൈകഴുകാതെയുമുള്ള കൂട്ടംകൂടലുകള്‍ക്ക് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

കാസർഗോഡ് നേരിയ ആശ്വാസം; ഇന്ന് 6 പേർക്ക് കൊവിഡ്! സമ്പർക്കത്തിലൂടെ ആർക്കും രോഗമില്ലകാസർഗോഡ് നേരിയ ആശ്വാസം; ഇന്ന് 6 പേർക്ക് കൊവിഡ്! സമ്പർക്കത്തിലൂടെ ആർക്കും രോഗമില്ല

സിന്ധ്യയെ മടയിൽ ചെന്ന് പൂട്ടാൻ കോൺഗ്രസ്; കളം മാറ്റി പിടിച്ച് കമൽനാഥ്! ഗ്വാളിയാറിൽ പൊടിപാറുംസിന്ധ്യയെ മടയിൽ ചെന്ന് പൂട്ടാൻ കോൺഗ്രസ്; കളം മാറ്റി പിടിച്ച് കമൽനാഥ്! ഗ്വാളിയാറിൽ പൊടിപാറും

70 വയസുകാരി ഉള്‍പ്പടെ കോഴിക്കോട് ഇന്ന് 15 രോഗികള്‍: സമ്പര്‍ക്ക രോഗികളുടെ എ​ണ്ണത്തില്‍ വര്‍ധനവ്70 വയസുകാരി ഉള്‍പ്പടെ കോഴിക്കോട് ഇന്ന് 15 രോഗികള്‍: സമ്പര്‍ക്ക രോഗികളുടെ എ​ണ്ണത്തില്‍ വര്‍ധനവ്

English summary
strict restrictions imposed in kasargod-karnataka border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X