പൊടിശല്യം കാരണം പൊറുതിമുട്ടി; കട ഒഴിയാൻ വ്യാപാരികൾ
കാസർഗോഡ്: നഗരസഭ റോഡിൽ അധികൃതരുടെ തലതിരിഞ്ഞ നടപടികൾ കാരണം ബുദ്ധിമുട്ടിലായി ജനം. നീലേശ്വരം മെയിൻ ബസാർ റോഡിന്റെ അറ്റക്കുറ്റപ്പണിയാണ് ജനത്തെ ദുരിതത്തിലാക്കിയത്. പൊടിശല്യം കാരണം ഇവിടുത്തെ കടകളിൽ ഒഴിയേണ്ട അവസ്ഥയിലായിരിക്കുകയാണ് തങ്ങളെന്നാണ് വ്യാപാരികൾ പറയുന്നത്.

ബസ് സ്റ്റാന്റിലേക്കുള്ള മെയിൻ ബസാർ റോഡ് തകർന്നിരുന്നു. തുടർന്ന നഗരസഭയുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി നടന്നു. ഇതുവഴിയുള്ള ഗതാഗതം നിർത്തിവെച്ച് കൊണ്ടായിരുന്നു പണികൾ മുഴുവൻ. എന്നാൽ പണി പൂർത്തിയായി പിറ്റേ ദിവസം തന്നെ റോഡ് വീണ്ടും തകർന്നു. ഇതോടോ പൊടി കാരണം ഇതുവഴി പോകാൻ പോലും പറ്റാത്ത സാഹചര്യമാണ്.
പൊടികാരം പല കടകളും മുൻഭാഗത്ത് കർട്ടനിട്ട് മൂടിയിട്ടുണ്ട്. പൊടിലശ്യം കാരണം കടകാലിയാക്കൽ എന്ന് എഴുതിവെച്ചാണ് നീലേശ്വരത്തെ പെറ്റ്‌സ് ഷോപ്പ് ഉടമ പ്രതിഷേധിച്ചത്. ജീവികൾ പലതും ചത്ത് തുടങ്ങിയതോടെയായിരുന്നു ഇത്. പൊടി ശല്യം സഹിക്ക വയ്യാതെ വ്യാപാരികൾ റോഡിൽ വെള്ളം നനച്ചിരുന്നു. എന്നാൽ റോഡ് നനയ്ക്കരുതെന്നാണ് നഗരസഭ അധികൃതർ പറയുന്നതെന്ന് വ്യാപാരികൾ പറയുന്നു.
പൊട്ടിപ്പൊളിഞ്ഞ റോഡിൽ മഴുവൻ കരിങ്കൽ ചീളുകൾ ആയതിനാൽ ഇരുചക്ര വാഹനങ്ങളും അപകടത്തിൽ പെടുന്ന സാഹചര്യം ഉണ്ട്. അതേസമയം പരാതി ഉയരുമ്പോഴും ഇതുവരെ നടപടിയെടുക്കാൻ നഗരസഭ അധികൃതർ തയ്യാറായിട്ടില്ല.ടാറിടാൻ ഒരാഴ്ച കൂടി സമയമെടുക്കുമെന്നാണ് അധികൃതർ പറയുന്നത്.












Click it and Unblock the Notifications