പട്ടാപ്പകല്‍ കാറിലെത്തിയ സംഘം പ്ലസ് വണ്‍ വിദ്യാര്‍ത്ഥി തട്ടിക്കൊണ്ടുപോയി; സംഭവം കാസര്‍ഗോഡ്
കാസര്‍കോട്: കോളജിലേക്ക് പോകുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കാറില്‍ തട്ടിക്കൊണ്ടു പോയി. മംഗളൂരു തൊക്കോട് സ്വകാര്യ കോളജിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും മജീര്‍ പള്ളം കൊള്ളിയൂരിലെ അബൂബക്കറിന്റെ മകനുമായ ഹാരിസിനെ(17) യാണ് തട്ടിക്കൊണ്ടു പോയത്. തിങ്കളാഴ്ച രാവിലെ ഒന്‍പതോടെ കൊള്ളിയൂര്‍ മദ്രസയ്ക്ക് സമീപത്തുവച്ചാണ് സംഭവം.
സഹോദരിക്കൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഹാരിസിനെ കറുത്ത കാറിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തുകയും പിന്നീട് തട്ടിക്കൊണ്ടു പോകുകയായിരുന്നു. പരിസരവാസികളുടെ വിവരത്തെ തുടര്‍ന്ന് പിതാവ് മഞ്ചേശ്വരം പോലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂന്നംഗ സംഘമാണ് പിന്നിലെന്ന് പോലീസ് കണ്ടെത്തിക്കഴിഞ്ഞു.

അബൂബക്കറിന്റെ ഒരു ബന്ധുവുമായി ഗള്‍ഫിലുണ്ടായിരുന്ന സാമ്പത്തീക ഇടപാടിന്റെ പേരില്‍ പണം വിട്ടുകിട്ടാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് കരുതുന്നത്. മംഗളൂരുവിലെ കൊട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെയാണ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയത്. സംഘത്തെക്കുറിച്ച് സൂചനലഭിച്ചതായും പ്രതികള്‍ മംഗളൂരുവിലേക്ക് കടന്നതായും പോലീസ് പറഞ്ഞു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications