കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഞങ്ങളുടെ നടപ്പാതയില്‍ കുഴികളുണ്ടാക്കി കടന്നുപോയവരെ മന്ത്രിമാമന്‍ പിടികൂടണം; റോഡിലെ യാത്രാദുരിത്തെ കുറിച്ച് മന്ത്രിക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കത്ത്, കുട്ടികളെ നേരിട്ട് ഫോണില്‍ വിളിച്ച് പ്രശ്‌നം പരിഹരിച്ച് മന്ത്രി ജി സുധാകരന്‍

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: സ്‌കൂളിന് മുന്‍വശത്തെ റോഡിലെ യാത്രാദുരിത്തെ കുറിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മന്ത്രിക്ക് കത്തെഴുതി. കത്ത് കിട്ടിയതോടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ സ്‌കൂളിലേക്ക് വിളിച്ചു. പ്രശ്‌നം പരിഹാരിക്കാന്‍ നടപടിയെടുത്തതായി മന്ത്രി വിദ്യാര്‍ഥികളെ അറിയിച്ചു. തങ്കയം എ.എല്‍.പി സ്‌കൂളിലെ കുരുന്നുകളാണ് മന്ത്രിക്ക് കത്തെഴുതിയത്.

<strong>ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി; രണ്ടു എംഎല്‍എമാര്‍ രാജിവെച്ചു, വോട്ട് ചെയ്തത് ബിജെപിക്ക്</strong>ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി; രണ്ടു എംഎല്‍എമാര്‍ രാജിവെച്ചു, വോട്ട് ചെയ്തത് ബിജെപിക്ക്

തൃക്കരിപ്പൂര്‍ പയ്യന്നൂര്‍ തങ്കയം ബൈപ്പാസ് റോഡിലാണ് യാത്രാ ദുരിതം. റോഡ് നിര്‍മിച്ച ശേഷം അരികുകള്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിക്കാത്തതിനെ തുടര്‍ന്നുണ്ടായ യാത്രാ ദുരിതമാണ് വിദ്യാര്‍ഥികള്‍ മന്ത്രിയെ അറിയിച്ചത്. സ്‌കൂളിന് മുന്നിലെ കേബിള്‍ കുഴിക്കും വെള്ളക്കെട്ടിനും പരിഹാരം തേടിയാണ് മന്ത്രിയെ സമീപിച്ചത്. ഞങ്ങളുടെ നടപ്പാതയില്‍ കുഴികളുണ്ടാക്കി കടന്നുപോയവരേ മന്ത്രിമാമന്‍ പിടികൂടി നടപടി സ്വീകരിക്കണമെന്ന് കുട്ടികള്‍ പോസ്റ്റുകാര്‍ഡില്‍ എഴുതി അറിയിച്ചിരുന്നു.

School students

വ്യാഴാഴ്ച ഉച്ചയ്ക്ക് മന്ത്രി ആദ്യം സ്‌കൂള്‍ അധികൃതരേ വിളിച്ചു. മന്ത്രിക്ക് കുട്ടികളോട് ആശയവിനിമയം നടത്താന്‍ ആഗ്രഹിക്കുന്നതായി ഗണ്‍മാന്‍ സ്‌കൂള്‍ അധികൃതരോട് വിവരം അറയിച്ചു. പത്തുമിനിറ്റിന് ശേഷം സ്‌കൂളിലെ ഒരുടീച്ചറുടെ ഫോണിലേക്ക് വീണ്ടും വിളിവന്നു. നാലാം തരം വിദ്യാര്‍ത്ഥി തീര്‍ത്ഥാ രജീഷ് ബാബുവുമായി മന്ത്രി സംസാരിച്ചു.

രാവിലെ തന്നെ തൊഴിലാളികള്‍ സ്ഥലത്തെത്തി ജോലി ആരംഭിച്ചുവോയെന്ന് മന്ത്രി ആരാഞ്ഞു. കാസര്‍കോട് ജില്ലയില്‍ ഇനി വരുമ്പോള്‍ സ്‌കൂള്‍ സന്ദര്‍ശിക്കണമെന്ന് വിദ്യാര്‍ഥി മന്ത്രിയോട് അഭ്യര്‍ഥിച്ചു. പ്രശ്‌നം പരിഹരിച്ച മന്ത്രിക്ക് നന്ദി പറയാനും തീര്‍ഥ മറന്നില്ല. ഓവുചാലില്ലാതെയാണ് സ്‌കൂളിന് സമീപം റോഡ് നിര്‍മിച്ചത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നടന്നുപോകാന്‍ നടപ്പാതയോ അധികൃതര്‍ നിര്‍മിച്ചിരുന്നില്ല.

English summary
Students wrote letter to Minister G Sudhakaran on road issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X