എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ: പ്രതിയായ അധ്യാപകൻ മുംബൈയിൽ അറസ്റ്റിൽ, നിർണ്ണായക തെളിവുകൾ ഫോണിൽ
കാസർഗോഡ്: ജില്ലയിലെ മേൽപ്പറമ്പിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കേസിൽ അധ്യാപകൻ അറസ്റ്റിൽ. മേല്‍പ്പറമ്പ് ജാമിയ സാദിയ സ്‌കൂളിലെ അധ്യാപകനായ ഉസ്മാനാണ് മുംബൈയിൽ ഒളിവിൽ കഴിയുന്നതിനിടെ അറസ്റ്റിലായിട്ടുള്ളത്. സെപ്തംബർ എട്ടാം തീയതിയാണ് പെണ്‍കുട്ടിയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതോടെ സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതിപ്പെട്ടിരുന്നു. ഉടൻ തന്നെ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.
എന്നാൽ വീട്ടിൽ തിരച്ചിൽ നടത്തിയങ്കിലും ആത്മഹത്യാക്കുറിപ്പ് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് പെൺകുട്ടി ഉപയോഗിച്ചു കൊണ്ടിരുന്ന ഫോൺ പോലീസ് പരിശോധിച്ചത്. ഇതോടെയാണ് പ്രതിയായ അധ്യാപകൻ അയച്ച അശ്ലീല ചുവയുള്ള ശബ്ദസന്ദേശങ്ങൾ കണ്ടെടുത്തത്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്സോയ്ക്ക് പുറമേ ആത്മഹത്യ പ്രേരണാക്കുറ്റവും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായിട്ടുള്ളത്. സംഭവത്തിന് ശേഷം പ്രതിയായ അധ്യാപകൻ ഒളിവില്‍പോയതോടെ ഇയാൾക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇതിനിടെയാണ് പോലീസിന്റെ വലയിലാവുന്നത്. സ്‌കൂളിലെ അധ്യാപകന്‍ ആദൂര്‍ സ്വദേശി ഉസ്മാന്‍ പെണ്‍കുട്ടിയ്ക്ക് സോഷ്യൽ മീഡിയ വഴി ശബ്ദ സന്ദേശങ്ങളും മറ്റും കൈമാറിയിരുന്നതായി പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ തന്നെ പോലീസ് കണ്ടെത്തുകയായിരുന്നു.
മാലാഖയെ പോലെ തിളങ്ങി ദുല്‍ഖറിന്റെ നായിക: റിതു വര്‍മ്മയുടെ ഏറ്റവും പുതിയ ഫോട്ടോസ്
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ പോക്‌സോ- ബാലനീതി തുടങ്ങിയ വകുപ്പ് പ്രകാരം മേല്‍പ്പറമ്പ് പോലീസ് കേസെടുത്തത്. മകളുടെ മരണത്തിന് കാരണമായ അധ്യാപകന് തക്കതായ ശിക്ഷ ലഭിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയിട്ടുള്ളത്. അതേ സമയം തന്നെ കുട്ടി ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിനായി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ സൈബർ പോലീസിന്റെ സഹായത്തോടെ പരിശോധിക്കുകയും ചെയ്തിരുന്നു. മേൽപ്പറമ്പ് സിഐ ഉത്തംദാസിനാണ് അന്വേഷണത്തിന്റെ ചുമതല.
പെൺകുട്ടിയെ ഈ അധ്യാപകൻ പഠിച്ചിരുന്നില്ലെങ്കിലും ഓൺലൈൻ ക്ലാസുകളായിരുന്നുവെന്നതിനാൽ എല്ലാവരുടേയും ഫോൺ നമ്പറുകൾ വിദ്യാർത്ഥികളുടെ കൈവശമുണ്ടായിരുന്നു. ഈ സാഹചര്യം മുതലെടുത്ത് കുട്ടിയുമായി സൌഹൃദം സ്ഥാപിച്ച അധ്യാപകൻ അശ്ലീല സന്ദേശം അയയ്ക്കുകയായിരുന്നുവെന്നാണ് വിവരം.












Click it and Unblock the Notifications