ഓണാഘോഷത്തിനിടെ അധ്യാപികയ്ക്ക് ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റു; സംഭവം കാസർഗോഡ്
കാസര്‍ഗോഡ്: നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ അധ്യാപികയ്ക്ക് ക്ലാസ് മുറിയില്‍വച്ച് പാമ്പുകടിയേറ്റു. നീലേശ്വരം സ്വദേശി വിദ്യയെയാണ് പാമ്പുകടിച്ചത്. ഓണഘാഷോത്തിനിടെയായിരുന്നു സംഭവം. ഉടൻ തന്നെ ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നായിരുന്നു സ്കൂളിൽ ഓണാഘോഷം. രാവിലെ പരിപാടി നടക്കുന്നതിനിടെ 8 ബി ക്ലാസ് റൂമിൽ വച്ചാണ് പാമ്പ് കടിച്ചത്. അധ്യാപികയുടെ കാലിനാണ് കടിയേറ്റത്. വിഷമില്ലാത്ത പാമ്പാണ് അധ്യാപികയെ കടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
അധ്യാപിക ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications