മൂന്നാം ക്ളാസ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന് 19 വർഷം തടവ്: സംഭവം കാസർഗോഡ്
കാഞ്ഞങ്ങാട്: വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിൽ അധ്യാപകന് ശിക്ഷ വിധിച്ച് കോടതി. മൂന്നാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകനെയാണ്15 വര്‍ഷം കഠിന തടവിനും 35000 രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചത്.
നീര്ച്ചാല് മേലടുക്ക സ്വദേശി ബാലമുരളി (32)യെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം അധികം തടവ് അനുഭവിക്കണം. 376 (രണ്ട് എസ്) വകുപ്പ് പ്രകാരം 10 വര്‍ഷം തടവും, 25000 രൂപ പിഴയും, പോക്സോ ആക്ടിലെ 10, 9 വകുപ്പുകളിലായി അഞ്ചു വര്‍ഷം തടവും 10000 രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയാകും.

പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് ലീഗല്‍ സർവീസ് അഥോറിറ്റി വഴി സര്‍ക്കാര്‍ സഹായം നല്‍കാനും ജഡ്ജി പി എസ് ശശികുമാര്‍ ഉത്തരവിട്ടു. 2012 മുതല്‍ 14 വരെയുള്ള കാലയളവിലാണ് അധ്യാപകന് ആറു വിദ്യാർഥിനികളെ ലൈംഗികമായി ഉപദ്രവിച്ചതെന്നാണ് കേസിൽ പറയുന്നത്.
പീഡനത്തിനിരയായ പെണ്‍കുട്ടികളിലൊരാള്‍ കൂട്ടുകാരോട് വിവരം പറഞ്ഞതിനെത്തുടര്‍ന്നാണ് വിവരം മാതാപിതാക്കള്‍ അറിഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും അവിടെനിന്നുള്ള റിപ്പോർട്ട് പ്രകാരം കാസർഗോഡ് പോലീസ് അധ്യാപകനെതിരേ കേസെടുക്കുകയുമായിരുന്നു. സിഐമാരായ ടി.പി. ശുഭ, ടി.പി.ജേക്കബ് എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.












Click it and Unblock the Notifications