കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കന്നഡ അറിയാത്ത അധ്യാപകന് കന്ന‍ഡ മീഡിയം സ്കൂളിൽ നിയമനം; ക്ലാസ് ബഹിഷ്കരിച്ച് വിദ്യാർത്ഥികൾ

Google Oneindia Malayalam News

കാസർഗോഡ്: കന്നഡ അറിയാത്ത അധ്യാപകന് കന്ന‍ഡ മീഡിയം സ്കൂളിൽ നിയമനം നൽകിയതിൽ പ്രതിഷേധം കടുപ്പിച്ച് വിദ്യാർത്ഥികൾ
ആദൂർ ഗവ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് അധ്യാപകനെതിരെ രംഗത്തെത്തിയത്. ഹൈസ്കൂളിൽ കന്നഡ വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിപ്പിക്കാനെത്തിയ അധ്യാപകനെതിരെയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം.

poem22-1620112001-16631797

കഴിഞ്ഞ മാസം 2 നായിരു്നു തിരുവനന്തപുരം സ്വദേശിയായ അധ്യാപകൻ സ്കൂളിൽ നിയമിതനായത്. എന്നാൽ ഇദ്ദേഹം ക്ലാസ് എടുക്കുന്നത് മനസിലാകാതായതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന്
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്കും മന്ത്രിക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ എൻ നന്ദികേശൻ, കുമ്പള എഇഒ എം യതീഷ് കുമാർ റൈ എന്നിവർ സ്കൂളിലെത്തി അധ്യാപകന്റെ ക്ലാസിൽ ഇരിക്കുകയും ക്ലാസ് റെക്കോഡ് ചെയ്യുകയും ചെയ്തിരുന്നത്ര. എന്നാൽ ഒരുമാസം കഴിഞ്ഞിട്ടും അധ്യാപകനെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

പാഠഭാഗങ്ങൾ മനസിലാകാതെ ഇനി ക്ലാസിൽ തുടരാനാവില്ലെന്ന കടുത്ത നിലപാടിലാണ് വിദ്യാർത്ഥികൾ . അധ്യാപകനെ മാറ്റണമെന്ന ആവശ്യത്തിൽ ഇവർ ഉറച്ച് നിൽക്കുകയാണ്. എന്നാൽ പി എസ് സി നിയമനം ആയതിനാൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് കൈമലർത്തുകയാണ് സ്കൂൾ അധികൃതർ. അതേസമയം അധ്യാപകനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പിടിഎ പ്രസിഡന്റ് കെ മുഹമ്മദ് ഹനീഫ വിദ്യാഭ്യാസ വകുപ്പിനു കത്ത് നൽകിയിട്ടുണ്ട്.

നേരത്തേ തന്നെ അധ്യാപകനെതിരെ ആരോപണം ഉയർന്നിരുന്നു. കന്നഡ ഭാഷ അറിയില്ലെന്ന് ആരോപിച്ച് രണ്ട് സ്കൂളിൽ നിന്ന് പ്രതിഷേധത്തെ തുടർന്നാണ് അധ്യാപകനെ ആദൂർ ഗവ ഹയർസെക്കൻഡറി സ്കൂളിൽ നിയമിച്ചത്. പരാതി ഉയർന്നപ്പോൾ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ട് കർണാടക മൈസൂരുവിലെ ഭാഷാ പഠന കേന്ദ്രത്തിലേക്ക് 10 മാസത്തെ പഠനത്തിന് അധ്യാപകനെ അയച്ചിരുന്നു. ഇവിടെ നിന്ന് ഡിസ്റ്റിങ്ഷനോടെ പാസായ സർടിഫിക്കറ്റുമായാണ് ഇദ്ദേഹം ആദൂരിലെത്തിയത്.

English summary
teacher who does not know Kannada is appointed in a Kannada medium school; Students boycotting class
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X