പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവം; പ്രതി പിടിയിൽ,നിർണായകമായത് ഫോൺ കോൾ
കാസർഗോഡ്: പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. കുടക് സ്വദേശിയായ പി എ സലീമാണ് പിടിയിലായത്. ഇയാളെ ആന്ധ്രയിൽ നിന്നാണ് പോലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തത്.വീട്ടിലേക്ക് ഫോൺ വിളിച്ചതിനെത്തുടർന്ന് ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വലയിലായത്. പ്രതിയെ രാത്രി 8 മണിയോടെ കാഞ്ഞങ്ങാട് എത്തിക്കും.
സലീമിന് സ്വന്തമായി ഫോണില്ല. കാഞ്ഞങ്ങാടെത്തിയാൽ ഭാര്യയുടെയും കുടകിലെത്തിയാൽ അമ്മയുടെയും ഫോണാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. സംഭവത്തിന് ശേഷം ഇയാൾ ഫോൺ ഉപയോഗിക്കാതിരുന്നത് അന്വേഷണ സംഘത്തെ വലച്ചിരുന്നു. ഇതിനിടയിൽ കഴിഞ്ഞ ദിവസം ഇയാൾ മറ്റൊരാളുടെ ഫോണിൽ നിന്നും കാഞ്ഞങാടെ ഭാര്യയുടെ ഫോണിലേക്ക് വിളിച്ചു. ഇതോടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. തുടർന്നാണ് പ്രതി ആന്ധ്രയിലാണെന്ന് കണ്ടെത്തിയത്.

ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് മേൽപറമ്പ് സ്റ്റേഷനിലെ പോക്സോ കേസിലും കുടകിൽ മാലപൊട്ടിക്കൽ കേസിലും പ്രതിയാണ് സലിം. പോക്സോ കേസിൽ മൂന്നുമാസം റിമാൻഡിൽ ആയിരുന്നു. പ്രതിയെ നാളെ വിശദമായി ചോദ്യം ചെയ്തും. ഇതിന് ശേഷമായിരിക്കും അറസ്റ്റ്. പ്രതി വളരെ വിചിത്ര സ്വഭാവക്കാരനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ മാസം 15നായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തി സ്വർണ്ണക്കമ്മൽ കവർന്ന് ഉപേക്ഷിക്കുകയായിരുന്നു. പുലർച്ചെ രണ്ടുമണിക്ക് മുത്തച്ഛൻ പശുവിനെ കറക്കാൻ പോയ സമയത്തായിരുന്നു പ്രതി പെൺകുട്ടിയെ കടത്തിയത്. മലയാളം സംസാരിക്കുന്നയാളാണ് തന്നെ ഉപദ്രവിച്ചതെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകിയിരുന്നു. ഒച്ചവെച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ മൊഴി നൽകിയിരുന്നു. സമീപത്തെ സി സി ടി വി ദൃശ്യങ്ങളിൽ നിന്നാണ് പോലീസിന് പ്രതിയെ കുറിച്ച് വിവരം ലഭിച്ചത്.
കുടക് സ്വദേശിയായ ഇയാൾ 14 വർഷം മുൻപാണ് കാഞ്ഞങ്ങാട് എത്തിയത്. ഇവിടെ തീരദേശത്തുള്ള ഒരു സ്ത്രീയെ വിവാഹം കഴിച്ച് താമസമാക്കി. നാലു മക്കളുണ്ട്. ഇയാൾ മുൻപും പല കേസുകളിലും പ്രതിയാണ്. മേൽപറമ്പ് പോലീസ് സ്റ്റേഷനിൽ 2 വർഷം മുൻപ് ഇയാൾക്കെതിരെ പോക്സോ കേസുമുണ്ട്. ബന്ധുവായ 14 കാരിയെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. കേസിൽ 3 മാസം ഇയാൾ റിമാന്റിലായിരുന്നു.












Click it and Unblock the Notifications