കൊവിഡ് രോഗികൾക്ക് മുൻപിൽ പിപിഇ കിറ്റിട്ട് നൃത്തം; ആ വൈറൽ ഡോക്ടര്‍ ഇവിടുണ്ട്
കാസർഗോഡ്; മാനസികാസ്വസ്ഥയമുള്ള കൊവിഡ് രോഗികൾക്ക് മുൻപിൽ പിപിഇ കിറ്റ് ധരിച്ച് നൃത്തം വെച്ച ഡോക്ടറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ വൈറലായിരുന്നു. ഇതോടെ പിപിഇ കിറ്റിനുള്ള ഡോക്ടറെ തേടി നടക്കുകയായിരുന്നു സോഷ്യൽ ലോകം. ഒടുവിൽ ദാ ആളെ കണ്ടെത്തി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ജൂനിയർ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ ശ്രീജിത്ത് കൃഷ്ണനാണ് രോഗികൾക്കായി ചുവടുകൾ വെച്ചത്.

മാനസിക അസ്വസ്ഥ്യമുള്ളവരെ പാർപ്പിക്കിന്ന പെരിയയിലെ അഭയ കേന്ദ്രത്തിലെ രോഗികൾക്ക് വേണ്ടിയായിരുന്നു ശ്രീജിത്ത് കൃഷ്ണന്റെ നൃത്തം. ഇവിടത്തെ അന്തേവാസികളായ 15 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ഇവരെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റിലേക്ക് മാറ്റി. ഇവിടെ രോഗികളെ പരിശോധിക്കാൻ എത്തിയപ്പോഴാണ് ഡോക്ടർ രോഗികളുടെ സന്തോഷത്തിനായി നൃത്തം ചെയ്തത്.
Recommended Video

രോഗികളുടെ സന്തോഷം മാത്രമായിരുന്നു തന്റെ ലക്ഷ്യം. മറ്റൊന്നും അപ്പോൾ ആലോചിച്ചേയില്ല, ശ്രീജിത്ത് കൃഷ്ണൻ പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്തു. രോഗികൾക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു. പടന്നക്കാട് കാർഷിക കോളജിലെയും കണ്ണൂര്‍ സര്‍വകലാശാല പാലാത്തടം ക്യാംപസിലെയും ഫസ്റ്റ് ലൈൻ ട്രീറ്റമെന്റ് സെന്റുകളിൽ പ്രത്യേക സംവിധാനം ഒരുക്കിയാണ് ഇവരെ പരിശോധിക്കുന്നത്.












Click it and Unblock the Notifications