Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് സ്ഥിരീകരിച്ച വധശ്രമക്കേസ് പ്രതി കൊവിഡ് സെന്ററിൽ നിന്ന് കടന്നു കളഞ്ഞു

കാസർഗോഡ്; കൊവിഡ് സ്ഥിരീകരിച്ച വധശ്രമക്കേസ് പ്രതി ഫസ്റ്റ് ലൈൻ സെന്ററിൽ നിന്നും കടന്നു. ഉപ്പള കൈക്കമ്പ ബംഗ്ല കോംപൗണ്ടിലെ ആദംഖാൻ (24)ആണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്നത്. മുസ്‍ലിംയൂത്ത് ലീഗ് പ്രവർത്തകനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിലെ പ്രതിയാണ് ആദംഖാൻ.

ഇന്നലെ രാത്രി 7.30 നായിരുന്നു ഇയാൾ കൊവിഡ് സെന്ററിൽ നിന്ന് ഇയാൾ കടന്ന് കളഞ്ഞത്. കേസിൽ 9 മാസങ്ങൾക്ക് ശേഷമായിരുന്നു ആദം ഖാനെ അറസ്റ്റ് ചെയ്തത്. പിന്നീട് കോടതിയിൽ ഹാജരാക്കി. തുടർന്ന് ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

kerala-police-12-1515

ഇതിനിടയിലാണ് ആദംഖാന് രോഗം സ്ഥിരീകരിച്ചത്. ഇയാളെ കൂടാതെ മറ്റ് മൂന്ന് റിമാന്റ് തടവുകാർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് ഫസ്റ്റ് ലൈൻ സെന്ററിലേക്ക് മാറ്റിയത്. ഇവിടെ ശുചിമുറിയിലെ ജനൽപാളിയുടെ കമ്പി നീക്കിയാളാണ് ഇയാൾ കടന്നത്. ആദംഖാനായുള്ള അന്വേഷണം പോലീസ് ശക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+