പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് രണ്ട് തസ്തിക; പിഎസ് സി പരീക്ഷയ്ക്ക് കേന്ദ്രം തൃശൂരും പാലക്കാടും, മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി
കാസര്‍കോട്: പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് രണ്ട് തസ്തികയിലേക്ക് പി.എസ്.സി നടത്തുന്ന പരീക്ഷയ്ക്ക് ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൃശൂരും പാലക്കാടും കേന്ദ്രം അനുവദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു.
കാസര്‍കോട് ജില്ലയില്‍ തന്നെയോ അല്ലെങ്കില്‍ സമീപ ജില്ലയിലോ പരീക്ഷാ നടത്തിപ്പിനുള്ള സൗകര്യമുണ്ടായിരിക്കേ വളരെ ദൂരെയുള്ള പ്രദേശങ്ങളില്‍ പരീക്ഷാ കേന്ദ്രമനുവദിച്ചത് ഉചിതമല്ലെന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ പി.എസ്.സി സെക്രട്ടറിയോട് വിശദീകരണം തേടിയത്.

കാസര്‍കോട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടത്തിയ മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ്ങില്‍ പരാതികള്‍ പരിഗണിക്കുകയായിരുന്നു അദ്ദേഹം. വിദൂര സ്ഥലങ്ങളില്‍ പരീക്ഷ കേന്ദ്രം അനുവദിക്കുന്നത് യാത്രാദുരിതം സൃഷ്ടിക്കുമെന്നും സര്‍ക്കാര്‍ സര്‍വീസുകളില്‍ ജില്ലയില്‍ നിന്നുമുള്ള പ്രാതിനിധ്യം കുറയ്ക്കുമെന്നാണ് പരാതിയില്‍ പറയുന്നത്. ഇത് ഉദ്യോഗാര്‍ത്ഥികളെ പരീക്ഷയെഴുതുന്നതില്‍ നിന്നും പിന്തിരിപ്പിക്കുമെന്നും പരാതിക്കാരന്‍ പറഞ്ഞു.












Click it and Unblock the Notifications