വെള്ളച്ചാട്ടത്തിനൊപ്പം സെൽഫിയെടുക്കാൻ കയറി നിന്നത് 150 അടി ഉയരമുള്ള പാറയിൽ, കാൽ തെന്നി.... പിന്നീട് സംഭവിച്ചത്!!
മംഗളൂരു: സെല്‍ഫി എടുക്കുന്നതിനിടെ ബാലന്‍സ് തെറ്റി പാറപ്പുറത്തു നിന്ന് 150 അടി താഴ്ചയിലേക്കു വീണ യുവാവിന്റെ നില ഗുരുതരം. ബല്‍ത്തങ്ങാടി നെരിയ സ്വദേശി സതീഷിനാ(34)ണു പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം സുഹൃത്തുക്കൊള്‍ക്കൊപ്പം ചാര്‍മാഡി ചുരത്തിലൂടെ വിനോദയാത്ര പോയിരുന്നു.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ പരിഷ്കാരത്തിന്റെ പട്ടികയില്‍ ഇനി പറചൊരിയലും: അറിയില്ലെന്ന് തന്ത്രി
ദക്ഷിണ കന്നഡ ചിക്കമംഗളൂരു ജില്ലകളെ ബന്ധിപ്പിക്കുന്ന ദേശീയ ചാര്‍മാടി ചുരത്തിലെ ബിദിറുത്തലയിലെ വെള്ളച്ചാട്ടം ഏറെ പ്രശസ്തമായിരുന്നു. വെള്ളച്ചാട്ടം കണ്ടതോടെ യുവാവിന് സെല്‍ഫിയെടുക്കാന്‍ ആഗ്രഹമായി. ഉടന്‍ 150 അടിയോളം ഉയരത്തില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചു. സാഹസപ്പെട്ട് ഫോട്ടോയെടുക്കുന്നതിനിടേ ബാലന്‍സ് തെറ്റി കാല്‍തെന്നി വീഴുകയായിരുന്നു.
സാരമായി പരിക്കേറ്റ സതീഷിനെ സുഹൃത്തുക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. അതേസമയം അപകടം കണ്ടുനിന്ന ഒരു വിദേശി സംഭവത്തിന്റെ ദൃശ്യം പകര്‍ത്തിയിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മഴക്കാലമെത്തിയതോടെ മംഗളൂരുവിലെ ചുരം റോഡുകളില്‍ ചെറു വെള്ളച്ചാട്ടങ്ങള്‍ രൂപപെട്ടിട്ടുണ്ട്.