Get Updates
Get notified of breaking news, exclusive insights, and must-see stories!

കപ്പൽ ജീവനക്കാരന്റെ വീട്ടിൽ മോഷണം; 30 പവൻ സ്വർണവും 3.5 ലക്ഷം രൂപയും കവർന്നു

കാസർഗോഡ്; ബേക്കലിൽ വീട്ടിൽ നിന്നു 30 പവൻ സ്വർണവും 3.5 ലക്ഷം രൂപയും കവർന്നു.കപ്പൽ ജീവനക്കാരനായ പൂച്ചക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിനടുത്തെ ബടക്കൻ വീട്ടിൽ ബി അബ്ദുൽ മുനീറിന്റെ വീട്ടിൽ നിന്നാണ് പണവും സ്വർണവും മോഷണം പോയത്. ജനലിന്റെ കൊളുത്ത് ഇളക്കി മാറ്റിയ ശേഷം വീടിനുള്ളിൽ കടന്ന് കയറിയാണ് മോഷണം നടത്തിയത്.

page-1652777135.jpg -Prop

വീടിന്റെ താഴത്തെ നിലയിലാണ് മുനീറും ഭാര്യയും കിടന്നിരിക്കുന്നത്. ഈ മുറിയിൽ കയറിയാണ് മോഷണം നടത്തിയത്. മുറിയിലെ മേശ വലിപ്പിലായിരുന്നു സ്വർണവും പണവും സൂക്ഷിച്ചിരുന്നത്. രാത്രി ഇരുനില വീടിന്റെ മുകൾ നിലയിലെ വാതിലിന്റെ കട്ടിലയോട് ചേർന്നുള്ള ജനലിന്റെ കൊളുത്ത് ഇളക്കി കളഞ്ഞാണ് കള്ളൻ അകത്ത് കടന്നത്. മറ്റൊരു മുറിയിൽ കയറിയെങ്കിലും അവിടെ നിന്ന് ഒന്നും നഷ്ടമായിട്ടില്ല.

പോലീസ് ഡോഗിനെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും തുമ്പുകളൊന്നും കണ്ടെത്താനായില്ല.നായ മണം പിടിച്ച് റെയിൽവേ ട്രാക്ക് വരെ എത്തിയെങ്കിലും പിന്നീട് തിരികെ വന്നു.പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. ഇന്നലെ ഈ വീടിന് സമീപത്തെ മറ്റൊരു വീട്ടിലും കവർച്ച ശ്രമം നടന്നിരുന്നു. ഡി വൈ എസ് പി സി കെ സുനിൽകുമാർ, സി ഐ യു പി വിപിൻ, എസ് ഐ എം.രജനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+