കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്റെ എണ്ണകപ്പലിലെ ജീവനക്കാരില്‍ മൂന്ന് മലയാളികള്‍; ജീവനക്കാർ സുരക്ഷിതർ

  • By Desk
Google Oneindia Malayalam News

കാസര്‍ഗോഡ്: ബ്രിട്ടന്‍ ജിബ്രാള്‍ട്ടറില്‍ നിന്നും ജൂലൈ നാലിന് പിടിച്ച ഇറാന്റെ എണ്ണ ടാങ്കറിലും മലയാളികള്‍ ഉള്ളതായി സ്ഥിരീകരിച്ചു. കാസര്‍കോട് ബേക്കല്‍ സ്വദേശി പ്രജിത്ത് പുരുഷുത്തോമന്‍(32), മലപ്പുറം വണ്ടൂര്‍ ചെട്ടിയാറമ്മല്‍ സ്വദേശി അജ്മല്‍ സാദിഖ്, ഗുരുവായൂര്‍ സ്വദേശി റെജിന്‍, എന്നിവരാണ് കപ്പലിലുള്ളത്.

തൊഴിൽ വകുപ്പിന്റെ കരുതൽ!... അർദ്ധരാത്രി ഇൻഷുറൻസ് കാർഡ് നൽകി ബംഗാൾ സ്വദേശിക്ക് ചികിത്സ ഉറപ്പാക്കി!!തൊഴിൽ വകുപ്പിന്റെ കരുതൽ!... അർദ്ധരാത്രി ഇൻഷുറൻസ് കാർഡ് നൽകി ബംഗാൾ സ്വദേശിക്ക് ചികിത്സ ഉറപ്പാക്കി!!

കപ്പലിലെ തേര്‍ഡ് എന്‍ജിനീയറാണ് പ്രജിത്ത്. മകന്‍ സന്തോഷത്തിലാണെന്നും ആശങ്കപ്പെടാനൊന്നുമില്ലെന്നും ഞായറാഴ്ച ഉച്ച വരെ ഫോണ്‍ വഴി സംസാരിച്ചിരുന്നതായും പിതാവ് പുരുഷോത്തമന്‍ പറഞ്ഞു. ബാങ്ക് ഓഫ് ബറോഡ കാസര്‍കോട് ശാഖയിലെ മാനേജറായി വിരമിച്ച പി.പുരുഷോത്തമന്റെയും വീട്ടമ്മയായ പി.കെ.ശ്രീജയുടെയും രണ്ടാമത്തെ മകനായ പ്രജിത്ത് മൂന്ന് മാസം മുന്‍പാണ് ഈ കപ്പലില്‍ ജോലിയില്‍ പ്രവേശിച്ചത്. മൂന്ന് മലയാളികളടക്കം പതിനെട്ടോളം ഇന്ത്യക്കാര്‍ കപ്പിലിലുണ്ടെന്നാണ് ഇദ്ദേഹം വീട്ടുകാരോട് പറഞ്ഞത്.

iranianship-156

കപ്പലിലുണ്ടായിരുന്ന അജ്മല്‍ വീട്ടുകാരെ അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കപ്പലിന്റെ ക്യാപ്റ്റനെയും ചീഫ് എന്‍ജിനീയറെയും തടവില്‍ വച്ചിരിക്കുകയാണ്. കപ്പലിലെ മറ്റു ജീവനക്കാരുടെ ഫോണും ലാപ്പ്‌ടോപ്പുമടക്കം പിടിച്ചെടുത്തെന്നും പിന്നീട് ഇവര്‍ക്ക് ബന്ധുക്കളുമായി ബന്ധപ്പെടാന്‍ ഒരു സിം കാര്‍ഡും ഫോണും മടക്കി നല്‍കിയതായും പ്രജിത്ത് ബന്ധുക്കളോട് പറഞ്ഞു. ഈ മാസം നാലിനാണ് ബ്രിട്ടന്‍, ജിബ്രാള്‍ട്ടറില്‍ നിന്നും ഇറാന്‍ കപ്പല്‍ പിടിച്ചെടുത്തത്. ഇതിന്റെ പ്രതികാരമെന്നോണമാണ് ബ്രിട്ടന്റെ കപ്പല്‍ ഇറാന്‍ പിടിച്ചെടുക്കുന്നത്.

English summary
Three Malayalees in Britain seized Iran ship, and they are safe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X