കാസർഗോഡ് ടിപ്പറും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം
കാസര്‍കോട്: കാസർഗോഡ് ടിപ്പറും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം.നീലേശ്വരം കൊല്ലംപാറയിലാണ് അപകടം ഉണ്ടായത്. കരിന്തളം സ്വദേശികളായ കെ കെ ശ്രീരാഗ്, കിഷോര്‍, കൊന്നക്കാട് സ്വദേശി അനുഷ് എന്നിവരാണ് മരിച്ചത്.ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി എട്ടു മണിയോടെ ചോയ്യങ്കോടിന് 200 മീറ്റര്‍ അപ്പുറം മഞ്ഞളം കാട് വളവിലാണ് അപകടം നടന്നത്. യുവാക്കൾ സഞ്ചരിച്ച കാര്‍ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂന്നു പേരും സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു.
ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന കരിന്തളം സ്വദേശി ബിനുവിനെഗുരുതര പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെഎസ്ഇബി കരാര്‍ തൊഴിലാളികളാണ് മരിച്ച മൂന്നു പേരും. അപകടത്തില്‍ കാറ് പൂര്‍ണ്ണമായും തകര്‍ന്നു. അതേസമയം സംസ്ഥാനത്ത് നിരവധി അപകടങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തു. താമരശ്ശേരി ചുരത്തിൽ ട്രാവലറിന് തീപ്പിടിച്ച് അപകടമുണ്ടായി. ആറാം വളവിൽ വെച്ചായിരുന്നു സംഭവം. ആർക്കും പരിക്കേറ്റിട്ടില്ല.
വയനാട് ലക്കിടിയിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചു. സുൽത്താൻ ബത്തേരി മാതമംഗലം സ്കൂളിലെ കുട്ടികളുമായി എറണാകുളത്തേക്ക് വിനോദയാത്ര പോയ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റു.












Click it and Unblock the Notifications