വിവാഹത്തിനെത്തിയവരുടെ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്തതിനെ തുടർന്ന് ഗതാഗതം സ്‌തംഭിച്ചു
വിദ്യാനഗർ: ദേശീയ പാതയിൽ മൂന്ന് മണിക്കൂറോളം വിവാഹത്തിനെത്തിയവരുടെ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്തതിനെ തുടർന്ന് ഗതാഗതം സ്‌തംഭിച്ചു. ഇതേ തുടർന്ന് വിവാഹം നടന്ന വീട്ടുടമസ്ഥനായ നായന്മാർമൂലയിലെ അഹ്‌മദിനെതിരെ പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന് കേരള പോലീസ് ആക്ട് അനുസരിച്ച് വിദ്യാനഗർ പോലീസ് കേസെടുത്തു.
വിവാഹ വീടിന്റെ അടുത്തായി തന്നെ നൂറ് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നു. മാത്രമല്ല പാർക്കിംഗ് നിയന്ത്രിക്കാനും മറ്റുമായി നാല് പ്രൈവറ് സെക്യൂരിറ്റിമാരെയും ഏർപ്പെടുത്തിയിരുന്നു. എന്നാൽ കനത്ത മഴയായതിനാൽ വാഹനങ്ങൾ പാർക്കിംഗ് സ്ഥലത്തേക്ക് വരാൻ മടിച്ച് റോഡ് അരികിൽ പാർക്ക് ചെയ്യുകയായിരുന്നു. റോഡിൻറെ ഇരുഭാഗങ്ങളിലായി വെള്ളം ഒഴുകി പോകാനുള്ള ഡ്രൈനേജ് സൗകര്യം ഇല്ലാത്തത് മൂലം വെള്ളം കെട്ടികിടക്കുകയായിരിക്കുന്നു ഇതായിരിക്കാം ആളുകൾ പാർക്കിംഗ് സ്ഥലത്തേക്ക് വാഹനങ്ങൾ കൊണ്ട് വരാൻ മടിച്ചത്. ആലംപാടിയിലെ വധുവിന്റെ വീട്ടിലെ വാഹനങ്ങളും എത്തിയതോടെയാണ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടത്. വൈകിട്ട് അഞ്ച് മണിമുതൽ കാസറഗോഡ് നഗരത്തിലേക്കും ചെർക്കള ഭാഗത്തേക്കുമുള്ള ഗതാഗതവുമായിരുന്നു തടസ്സപ്പെട്ടത്. തന്റേതല്ലാത്ത കാരണത്താൽ ഗതാഗത തടസം ഉണ്ടായതിലും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടായതിലും അഹ്‌മദ് ക്ഷമാപണം നടത്തി.

ഈ ഭാഗത്തായി ഗതാഗതം തടസപ്പെടുന്നത് പതിവാണ് എന്നാൽ വിവാഹത്തിന് കൂടുതൽ വാഹനങ്ങൾ എത്തുന്നത് മുൻകൂട്ടി പോലീസിനെ അറിയിക്കാത്തത് തെറ്റാണെന്ന് വിദ്യാനഗർ സി.ഐ പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന പരിപാടികളിൽ ഇതിനേക്കാൾ വലിയ ഗതാഗത സ്‌തംഭനം നടക്കാറുണ്ടെന്നും അതിനെതിരെ പോലീസ് കേസെടുക്കാൻ മടിക്കുകയാണെന്നും നിയമം എല്ലാവർക്കും ബാധകമാണെന്നും അഹ്‌മദ് പറഞ്ഞു.












Click it and Unblock the Notifications