Get Updates
Get notified of breaking news, exclusive insights, and must-see stories!

മലബാറിലെ യാത്ര ദുരിതം അവസാനിപ്പിക്കണം; റെയിൽവേയ്ക്ക് നിർദ്ദേശങ്ങൾ സമർപ്പിച്ച് എംപിമാർ

കാസർഗോഡ്: മലബാറിലെ യാത്രാദുരിതങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേക്ക് നിർദ്ദേശങ്ങൾ സമർപ്പിച്ച് എംപിമാർ. രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ നേതൃത്വത്തിൽ 7 എംപിമാരാണ് ഒപ്പിട്ട നിർദ്ദേശങ്ങൾ കൈമാറിയത്. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ഇന്നലെ പാലക്കാട് വിളിച്ച് ചേർത്ത യോഗത്തിലാണ് ആവശ്യങ്ങൾ അവതരിപ്പിച്ചത്.

എംപിമാർ മുന്നോട്ട് വെച്ച ചില പ്രധാന നിർദ്ദേശങ്ങൾ ഇങ്ങനെ

1.വന്ദേ ഭാരത് ഓട്ടം തുടങ്ങിയതിനു ശേഷം പരശുറാം എക്സ്പ്രസ്സ് കൊയിലാണ്ടിയില് എലത്തൂരിലും മറ്റും പിടിച്ചിടുന്നതും അതിനു ശേഷം വരുന്ന കോഴിക്കോട് മംഗലാപുരം എക്സ്പ്രസ്സ് വൈകി കോഴിക്കോട് എത്തുന്നതും ഉത്തപമലബാറിൽ നിന്നും ജോലിക്ക് പോകുന്നവർക്ക് വലിയ പ്രയാസമായിരിക്കുകയാണ്. ഇത് പരിഹരിക്കാൻ ഈ രണ്ട് വണ്ടികളും മംഗലാപുരത്ത് നിന്ന് 10 മിനിറ്റ് മുന്നേ പുറപ്പെട്ടണം.

train2-1

2.കോഴിക്കോട് നിന്നും കാസറഗോഡ് ഭാഗത്തേക്കും തിരിച്ചും സന്ധ്യ കഴിഞ്ഞാൽ ഹൃസ്വ ദൂര യാത്രക്കാർക്കു വണ്ടിയില്ല . ഇതിന് പരിഹാരമായി പരശുറാം എക്സ്പ്രസ് കോഴിക്കോട് ഒരു മണിക്കൂർ പിടിച്ചിട്ട് യാത്രക്കാരെ ദ്രോഹിക്കുന്ന പരിപാടി നിർത്തി പഴയ പൊലെ ആ വണ്ടി 4.05 ന് കോഴിക്കോട് വിടുക. ഉച്ച തിരിഞ്ഞ് 2.05 ന് പുറപ്പെടുന്ന കോഴിക്കോട് കണ്ണൂർ എക്സ്പ്രസ്സ് വൈകീട്ട് അഞ്ചിന് പുറപ്പെട്ട് മംഗലാപുരം വരെ നേരിട്ട് പോകുക. ഈ വണ്ടി തിരിച്ച് രാത്രി 10.15 ന മംഗലാപുരത്ത് നിന്ന് വിട്ട് ചെറുവത്തൂർ വരെ പോകുക.
ഉച്ചക്ക് 3 മണിക്ക് എറണാകുളം വിട്ട് രാത്രി 11 മണിയോടെ മംഗലാപുരം എത്തുന്ന ഇൻ്റർസിറ്റി എക്സ്പ്രസ്സ് പുതുതായി സർവീസ് ആരംഭിക്കുക.

3.ആഴ്ചയിൽ 2 ദിവസം ഓടുന്ന മംഗലാപുരം ജങ്ഷൻ കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ്സ് ദിവസവും ഓടിക്കുക. അതിന് കാഞ്ഞങ്ങാട്, പയ്യന്നൂർ, തലശ്ശേരി, വടകര സ്റ്റേഷനുകളിൽ സ്റ്റോപ് അനുവദിക്കുക.

4.ഷൊർണൂർ - കണ്ണൂർ , മംഗലാപുരം - ഗോവ മെമു വണ്ടികൾ ഇപ്പോൾ പകൽ മുഴുവൻ വെറുതെ കിടക്കുകയാണ്. ഇവ രണ്ടും കൂട്ടി യോജിപ്പിച്ച് പകൽ സമയത്ത് മംഗലാപുരം - കണ്ണൂര് മെമു സർവീസ് ആരംഭിക്കുക.

5.മംഗലാപുരത്തിനും കണ്ണൂരിനും മംഗലാപുരത്തിനുമിടയിൽ ദീർഘദൂര ട്രെയിനുകൾക്ക് കൂടുതൽ ഡി-റിസർവ്ഡ് കോച്ചുകൾ അനുവദിക്കുക - കണ്ണൂർ-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ് കണ്ണൂരിൽ നിന്ന് കാസർഗോട്ടേക്ക് അല്ലെങ്കിൽ മംഗലാപുരത്തേക്ക് നീട്ടുക.‌‌‌

6.എല്ലാ ട്രെയിനുകളിലും യാത്രക്കാരുടെ എണ്ണം അനുസരിച്ച് ജനറൽ കമ്പാർട്ട്‌മെന്റുകളുടെ എണ്ണം വളരെ കുറവാണ്, ആവശ്യാനുസരണം ജനറൽ കമ്പാർട്ട്‌മെന്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള സംവിധാനം ഉണ്ടായിരിക്കണം. മാത്രമല്ല എല്ലാ സ്റ്റേഷനുകളിലും വികലാംഗർക്ക് പാർക്കിംഗ് സൗകര്യം ഒരുക്കുക, റെയിൽവേ സ്റ്റേഷനുകൾ വികലാംഗ സൗഹൃദമാക്കുക.

7.കാസർകോട് , കാഞ്ഞങ്ങാട്, പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ 24 മണിക്കൂറും അനൗൺസ്‌മെന്റ് സംവിധാനവും ഇൻഫർമേഷൻ കൗണ്ടറുകളും പ്രവർത്തിപ്പിക്കുക .

8.മൂകാംബിക റോഡ്-ബൈന്ദൂർ-ഷൊർണൂർ ട്രെയിൻ പുനരാരംഭിച്ച് പഴനി, മധുര തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് രാമേശ്വരത്തേക്ക് നീട്ടുക.

9.മലബാറിൽ നിന്ന് ഡൽഹിയിലേക്കുള്ള ട്രെയിനുകളുടെ എണ്ണം വളരെ പരിമിതമായതിനാൽ, കേരള എക്സ്പ്രസ് കൊങ്കൺ വഴി തിരിച്ചുവിടുന്നത് ഏറ്റവും അത്യാവശ്യമാണ്.

10.കാഞ്ഞങ്ങാട് , പയന്നൂർ , തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലും വി ഐ പി ലോഞ്ചു ക്ലോക്ക് റൂം എന്നിവ ആരംഭിക്കണം മണ്ഡലത്തിലെ വിവിധ സ്റ്റെഷനുകളിൽ കുടിവെള്ളം, ഡിജിറ്റൽ അറിയിപ്പ്, സിസിടിവി, ലിഫ്റ്റ്, എക്‌സ്‌കലേറ്ററുകൾ, എന്നിവ സജ്ജമാക്കാനും മഴക്കാലത്ത്സ വേനൽക്കാലത്തും ദുരിതമാകുന്ന സ്റ്റേഷനുകളിലെല്ലാം തന്നെ സമ്പൂർണമായി മേൽക്കൂര നിർമ്മിക്കാനും അടിയന്തിര നടപടികൾ സ്വീകരിക്കണം.

11.മിക്കവാറും എല്ലാ റെയിൽവേ സ്റ്റേഷനുകളിലും കൂടുതൽ വാഹന പാർക്കിംഗ് സൗകര്യങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യമേർപ്പെടുത്തണം കാസർഗോഡ്, പയ്യന്നൂർ സ്റ്റേഷനുകൾ പാർക്കിംഗ് ബുദ്ധിമുട്ടു അനുഭവിക്കുന്ന സ്ഥലങ്ങളാണ് . കൂടാതെ വര്ഷങ്ങളായി ആളുകർ ബുദ്ധിമുട്ടിലായി നിൽക്കുന്ന പയങ്ങാടി റെയിൽവേ അടിപ്പാലം വീതി കൂട്ടുന്ന കാര്യവും,റയിൽവെയുടെ അധീനതയിൽ ഉള്ള 40 ഏക്കർ ഭൂമി ഉപയോഗിച്ച് കുമ്പളയെ ടെർമിനൽ സ്റ്റേഷനാക്കി മാറ്റുന്നതിനുള്ള വർഷങ്ങളായുള്ള നിർദ്ദേശം പരിഗണിക്കുകയും ശുപാർശ ചെയ്യുകയും ചെയ്യണം.

12.നിലവിൽ നിർദിഷ്ട അമൃത് ഭാരത് സ്റ്റേഷനുകളുടെ പട്ടികയിൽ കാഞ്ഞങ്ങാട് , നീലേശ്വരം തുടങ്ങിയ പ്രധാന സ്റ്റേഷനുകൾകൂടി ഉൾപ്പെടുത്തണം .പാലം മുറിച്ചു കടക്കുമ്പോൾ അപകടം പതിവായ റെയിൽവേ സ്റ്റേഷൻ കടന്ന് ആയിരക്കണക്കിന് കുട്ടികൾ നടക്കുന്ന കാഞ്ഞങ്ങാട്ട്, റെയിൽവേ പ്ലാറ്റ്‌ഫോമിന്റെ തെക്കേ അറ്റത്ത് വടക്കേ അറ്റത്തുമായി നടപ്പാലവും കൂടാതെ കോട്ടച്ചേരി മേൽപ്പാലം അടച്ചതിനാൽ റെയിൽവേ ഗേറ്റിനു താഴെ ഒരു പാതയും അനുവദിക്കണം. .

13.കാഞ്ഞങ്ങാട്, ചെറുവത്തൂർ, പയ്യന്നൂർ, പഴയങ്ങാടി കണ്ണപുരം, തുടങ്ങിയ സ്റ്റേഷനുകളിൽ നേരെത്തെ സ്റ്റോപ്പ് ഉണ്ടായിരുന്ന മംഗള , ഗാന്ധിധാം, വെസ്റ്റ് കോസ്റ്റ് , വേരാവേൽ കൊച്ചുവേളി, ഓഖ തുടങ്ങിയ ദീർഘ ദൂര ട്രെയിന്ളുടെ നിർത്തലാക്കിയ സ്റ്റോപ്പ് പഴയ കോവിഡ് നിലയിലേക്ക് പുനഃസ്ഥാപിക്കുക

കണ്ണപുരം,പഴങ്ങാടി, പയ്യന്നൂർ ചെറുവത്തൂർ,. തൃക്കരിപ്പൂർ ഉപ്പള, കുമ്പള,മഞ്ചേശ്വരം തുടങ്ങിയ സ്ഥലത്ത ദീർഘകാല ആവശ്യവും പരിഗണിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+