കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസര്‍ഗോട് കണ്ണൂര്‍ ജില്ലകളിലെ പോലീസിന്റെ പേടി സ്വപ്‌നം പിടിയില്‍; കുപ്രസിദ്ധ മോഷ്ടാവ് തുരപ്പന്‍ സന്തോഷിന്റെ കൂട്ടാളിയെ പിടികൂടിയത് കണ്ണൂരില്‍ വച്ച്!

  • By Desk
Google Oneindia Malayalam News

കാസര്‍ഗോട്: കുപ്രസിദ്ധ മോഷ്ടാവ് തുരപ്പന്‍ സന്തോഷിന്റെ കൂട്ടാളിയും കാസര്‍ഗോട് കണ്ണൂര്‍ ജില്ലകളിലെ പോലീസിന്റെ പേടി സ്വപ്‌നവുമായ മട്ടന്നൂര്‍ മണ്ണൂരിലെ വിജേഷി (27)ന്റെ അറസ്റ്റുരേഖപ്പെടുത്തി. കണ്ണൂര്‍ പോലീസിന്റെ സഹായത്തോടെയാണ് തിങ്കളാഴ്ച അമ്പലത്തറ എസ് ഐ പ്രശാന്തും സംഘവും അറസ്റ്റ് ചെയ്തത്. നീലേശ്വരം രാജാ റോഡ് അരികില്‍ ബി.എസ്.എന്‍.എലിന് എതിര്‍വശത്തെ മാര്‍ജിന്‍ ഫ്രീ സൂപ്പര്‍മാര്‍ക്കറ്റിന്റെ ചുമര്‍ തുരന്നു കവര്‍ച്ച നടത്തിയ കേസിലെ രണ്ടാം പ്രതിയാണ് വിജേഷ്.

കോൺഗ്രസ് നാഥനില്ലാ കളരിയല്ല.. രാഹുൽ കാര്യങ്ങൾ നോക്കുന്നു, തരൂരിന്റെത് പൊതുവികാരമെന്ന് വേണുഗോപാൽകോൺഗ്രസ് നാഥനില്ലാ കളരിയല്ല.. രാഹുൽ കാര്യങ്ങൾ നോക്കുന്നു, തരൂരിന്റെത് പൊതുവികാരമെന്ന് വേണുഗോപാൽ

ഒരുമാസം മുമ്പ് ഇരിയ, ഗുരുപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ചയുടെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളാണ് അറസ്റ്റിലായ വിജേഷെന്ന് പോലീസ് പറഞ്ഞു. കൂട്ടാളിയായ തൊരപ്പന്‍ സന്തോഷിനെ അറസ്റ്റ് ചെയ്തപ്പോഴാണ് വിജേഷിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. സന്തോഷിനെ ജൂലൈ 17 ന് മാര്‍ജിന്‍ഫ്രീ മാര്‍ക്കറ്റിലെത്തിച്ചു തെളിവെടുത്തപ്പോള്‍ ഇവിടെ നിന്നു നഷ്ടപ്പെട്ട 82, 000 രൂപയുടെ നാണയങ്ങളും അര ലക്ഷം രൂപയുടെ സാധനങ്ങളും കണ്ടെടുക്കാനായിരുന്നില്ല.

arrested1-156

കടയില്‍ നിന്നു തന്നെ ഒരു അരിച്ചാക്ക് കീറി അരി ചോര്‍ത്തിക്കളഞ്ഞ് സാധനങ്ങളെല്ലാം കൂടി ഇതില്‍ കെട്ടി കടയുടെ പിറകില്‍ ഉപയോഗശൂന്യമായ ബാര്‍ഡ് ബോര്‍ഡ് പെട്ടികളുടെ കൂമ്പാരത്തില്‍ പൂഴ്ത്തുകയായിരുന്നുവെന്നാണ് തൊരപ്പന്‍ നല്‍കിയ വിവരം. എന്നാല്‍ സാധനങ്ങള്‍ ഇവിടെ കാണാത്തതിനാല്‍ രണ്ടാം പ്രതി വിജേഷ് പിന്നീട് വന്ന് ഇവ കടത്തിയെന്ന നിഗമനത്തിലായിരുന്നു പോലീസ്. അതിനിടേ ശനിയാഴ്ചയാണ് സംശയാസ്പദ സാഹചര്യത്തില്‍ വിജേഷിനെ കണ്ണൂര്‍ ടൗണ്‍ എസ്‌ഐ, പി.ബാബുമോന്‍ കണ്ടെത്തിയത്. കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലായി വിജേഷിനെതിരെ 20 ല്‍പരം കവര്‍ച്ചാ കേസുകള്‍ ഉള്ളതായി പോലീസ് പറഞ്ഞു.

English summary
Two malayalees arrested in Mangalore airport during gold smuggling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X