കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊതുകുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങി മരിച്ചു; അപകടം കാസര്‍കോട് മാന്യയില്‍

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: മാന്യയിലെ പൊതുകുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. ആലംപാടി റഹ്മാനിയ നഗര്‍ ബാഫഖി നഗറിലെ ഷാഫി താഹിറ ദമ്പതികളുടെ മകന്‍ അബ്ദുല്‍ ഖാദര്‍ (18), ആലംപാടി ബള്ളൂരടുക്കത്തെ ഓട്ടോ ഡ്രൈവര്‍ ബി എ മുഹമ്മദ് സഫിയ ദമ്പതികളുടെ മകനും കുമ്പള അക്കാദമിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയുമായ അബൂബക്കര്‍ സാലിഹ് അലി (18) എന്നിവരാണ് മരിച്ചത്.

കര്‍ണാടകത്തിന് തിരിച്ചടി മധ്യപ്രദേശില്‍; കോണ്‍ഗ്രസ് നീക്കം പുറത്ത്, വെളിപ്പെടുത്തി എംഎല്‍എകര്‍ണാടകത്തിന് തിരിച്ചടി മധ്യപ്രദേശില്‍; കോണ്‍ഗ്രസ് നീക്കം പുറത്ത്, വെളിപ്പെടുത്തി എംഎല്‍എ

ഒപ്പം കുളിക്കാനിറങ്ങിയ നാല് യുവാക്കള്‍ നീന്തി രക്ഷപ്പെട്ടു. ബുധനാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. ഉച്ചയ്ക്ക് ഒന്നോടെ ആറ് യുവാക്കള്‍ കുളത്തില്‍ കുളിക്കാന്‍ എത്തിയതായിരുന്നു. അവധി ദിവസമായതിനാല്‍ വിവിധ സ്ഥലങ്ങളില്‍ നിന്നു നിരവധി ആളുകള്‍ കുളത്തില്‍ കുളിക്കാനെത്തിയിരുന്നു. ഇതിനിടെ രണ്ട് പേര്‍ മുങ്ങുകയായിരുന്നു.

kasargod

എന്നാല്‍ മുങ്ങിത്താഴ്ന്നതായി അവരോടൊപ്പമുണ്ടായിരുന്ന കുട്ടികള്‍ പറയുമ്പോഴാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. പോലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരുമായി ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അബ്ദുല്‍ ഖാദറിന്റെ സഹോദരങ്ങള്‍: നവാസ്, നൗഫല്‍ (ദുബൈ), സാഹിന, സഫീറ, അബൂബക്കര്‍ സാലിഹ് അലിയുടെ സഹോദരങ്ങള്‍: ഷഹബാസ്, സഹന, നുസൈബ.

English summary
Two students drowned in Kasaragod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X