കേരളത്തിന് ഗ്രീന്‍ ഫീല്‍ഡ് കോറിഡോര്‍ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
കേരളത്തിന് ഗ്രീന്‍ ഫീല്‍ഡ് കോറിഡോര്‍ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി. പൂര്‍ത്തീകരിച്ച മൂന്ന് പദ്ധതികളുടെ ഉദ്ഘാടനവും ഒന്‍പത് പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങും ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഗ്രീന്‍ ഫീല്‍ഡ് പദ്ധതിയുടെ ഭാഗമായി എന്‍.എച്ച് 966 കോഴിക്കോട്- പാലക്കാട് പദ്ധതി. ഇതില്‍ പാലക്കാട് നിന്ന് കോഴിക്കോടേക്കുള്ള യാത്ര 4 മണിക്കൂറില്‍ നിന്ന് 1.5 മണിക്കൂറായി കുറക്കാന്‍ സാധിക്കും. എന്‍.എച്ച് -744 കൊല്ലം- ഷെങ്കോട്ടൈ യാത്രാ സമയം 3 മണിക്കൂറില്‍ നിന്ന് ഒരു മണിക്കൂറായി കുറയും. തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ്, എന്‍.എച്ച് 85 കൊച്ചി- തേനി യാത്രാ സമയം എട്ട് മണിക്കൂറില്‍ നിന്നും മൂന്ന് മണിക്കൂറായി കുറയും. എസ്.എച്ച്1/ എന്‍.എച്ച് 183 തിരുവനന്തപുരം-കൊച്ചി, കുട്ട മലപ്പുറം സാമ്പത്തിക ഇടനാഴി, തിരക്കേറിയ എന്‍.എച്ച് 544ല്‍ അങ്കമാലി- കുണ്ടന്നൂര്‍ നാല് വരിപ്പാതയില്‍ നിന്നും ആറ് വരിപ്പാതയായി ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.

ആറുവരിപ്പാതയാകുന്ന ദേശീയപാതയുടെ ഭാഗമായി വരുന്ന മുബൈ-കന്ന്യാകുമാരി ഇടനാഴി കേരളത്തിന് വലിയ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് പ്രധാന പങ്ക് വിനോദ സഞ്ചാര മേഖലയ്ക്കുണ്ടെന്നും മൂന്നാറില്‍ ആവിഷ്‌ക്കരിച്ച പദ്ധതികള്‍ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതിക കാരണങ്ങളാല്‍ നേരിട്ട് എത്താന്‍ കഴിയാത്തതില്‍ മന്ത്രി ഖേദം അറിയിച്ചു. മൂന്നാറില്‍ സന്ദര്‍ശിച്ച വേളയിലുണ്ടായ അനുഭവവും സന്തോഷവും മന്ത്രി പങ്കുവെച്ചു. മികച്ച കഴിവുള്ള യുവാക്കള്‍ കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടാണെന്നും മന്ത്രി പറഞ്ഞു.
നവീകരിച്ച ദേശീയ പാത കേരളത്തിന്റെ വികസന കുതിപ്പിന്റെ അടിത്തറ - വി. മുരളീധരൻ
കേരളത്തിന്റെ മുഖം മാറ്റുന്ന ദേശീയപാതകളാണ് കേന്ദ്രമന്ത്രി രാജ്യത്തിന് സമർപ്പിച്ചിരിക്കുന്നതെന്നും കേരളത്തിന്റെ വികസനകുതിപ്പിന് അടിത്തറയാകുന്ന പദ്ധതികൾ പൂർത്തിയാക്കാൻ എല്ലാ പിന്തുണയും നൽകിക്കൊണ്ടിരിക്കുന്ന പ്രധാനമന്ത്രിക്കും ഉപരിതല ഗതാഗത മന്ത്രിക്കും നന്ദി രേഖപ്പെടുത്തുകയാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ. കാസര്‍കോട് താളിപടുപ്പ് മൈതാനിയില്‍ ഭാരത് പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് നിർമ്മാണം ആരംഭിക്കുന്നതും പൂർത്തീകരിക്കുന്നതും ആയ 12 ദേശീയപാത പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുതാര്യമായിട്ടുള്ള ഭരണം, ജനക്ഷേമ പദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം, നിക്ഷേപ സൗഹൃദ അന്തരീക്ഷം അങ്ങനെയുള്ള നിരവധി മേഖലകളിൽ കഴിഞ്ഞ പത്തു വർഷമായി നിരവധി മാറ്റങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി എപ്പോഴും വ്യക്തമാക്കുന്നത് പോലെ ഒരു രാജ്യം അഭിവൃദ്ധിപ്പെടാൻ അടിസ്ഥാനസൗകര്യ വികസനം അത്യന്താപേക്ഷിതമാണ് എന്ന കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയാണ് കേന്ദ്രസർക്കാരിന്റെ നയരൂപീകരണം. പതിറ്റാണ്ടുകളായി മുടങ്ങികിടന്നിരുന്ന അടിസ്ഥാനസൗകര്യ വികസനപദ്ധതികളുടെ പൂർത്തീകരണവും പുതിയവ ആരംഭിക്കുന്നതുമെല്ലാം ഈ സർക്കാരിന്റെ വികസനസമീപനത്തിന്റെ ആണിക്കല്ലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications