കൊവിഡ് രോഗികളെ താമസിപ്പിച്ചിരുന്ന എയര്‍ലൈന്‍സ് ലോഡ്ജില്‍ ഒരാള്‍ മരിച്ച നിലയില്‍
കാസര്‍ഗോഡ്: കൊവിഡ് നിരീക്ഷണത്തിലുള്ളവരെ താമസിപ്പിച്ചിരുന്ന എയര്‍ലൈന്‍സ് ലോഡ്ജില്‍ ഒരാള്‍ മരിച്ച നിലയില്‍. കാസര്‍ഗോഡ് എയര്‍ലൈന്‍സ് ലോഡ്ജിലാണ് സംഭവം. ഉത്തര്‍പ്രദേശ് ബണ്ടിലാല്‍ സ്വദേശിയായ 24 കാരനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെ മംഗള എക്‌സ്പ്രസില്‍ കാസര്‍ഗോഡ് എത്തിയതാണ് ഇദ്ദേഹം. അപസ്മാരരോഗിയാണെന്നാണ് കൂടെയുള്ളവര്‍ പറയുന്നത്.

Recommended Video
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam
ഇതിനിടെ കാസര്‍ഗോഡ് സാമൂഹിക അകലം പാലിക്കാതെ സ്വകാര്യ ബസ് പിടിച്ചെടുത്ത സംഭവവും ഉണ്ടായി. തൃക്കല ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചാണ് സംഭവം. സംഭവം വിവാദമായോടെ കേസ് എടുക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.












Click it and Unblock the Notifications