വിനായക ചതുർഥി: ശനിയാഴ്ച അവധി പ്രഖ്യാപിച്ച് കാസർഗോഡ് കളക്ടർ
വിനായക ചതുർഥി പ്രമാണിച്ച് ജില്ലയിൽ ഏഴിന് പ്രാദേശിക അവധി പ്രഖ്യാപിച്ചതായി കളക്ടർ കെ.ഇമ്പശേഖർ അറിയിച്ചു. കാസർകോട് റവന്യൂ ജില്ലയ്ക്കാണ് അവധി പ്രഖ്യാപിച്ചത്. നേരത്തേ പ്രഖ്യാപിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല.
ഗണേശോത്സവം: മലിനീകരണ നിയന്ത്രണ ബോർഡ് മാർഗനിർദേശം പുറത്തിറക്കി
ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തുന്ന വിഗ്രഹ നിമജ്ജനവുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡ് മാർഗനിർദേശം പുറത്തിറക്കി. വിഗ്രഹങ്ങൾ കഴിവതും കളിമണ്ണിലുണ്ടാക്കിയവയായിരിക്കണം. പ്രകൃതിക്കും ജലസ്രോതസ്സുകൾക്കും ജലാശയങ്ങൾക്കും ദോഷകരമായ ഉൽപ്പന്നങ്ങൾ (പ്ലാസ്റ്റർ ഓഫ് പാരിസ്, പ്ലാസ്റ്റിക്, തെർമോകോൾ) കൊണ്ട് നിർമിച്ച വിഗ്രഹങ്ങൾ നിമജ്ജനത്തിനായി ഉപയോഗിക്കരുത്.

നിമജ്ജനത്തിനു മുൻപ് വിഗ്രഹത്തിൽ അണിയിച്ചിട്ടുള്ള വസ്ത്രങ്ങൾ, മോടി പിടിപ്പിക്കാനുപയോഗിക്കുന്ന മാലകൾ, പൂക്കൾ, ഇലകൾ, മറ്റു വസ്തുക്കൾ എന്നിവ മാറ്റേണ്ടതാണ്. നിമജ്ജനത്തിനായുള്ള വിഗ്രഹങ്ങളിൽ അപകടകാരിയായ/ മാരകമായ/ വിഷലിപ്തമായ പെയിന്റുകൾ/ ചായങ്ങൾ ഉപയോഗിക്കരുത്. നിറം നൽകുന്നതിന് പ്രകൃതിദത്തവും ദോഷകരമല്ലാത്തതുമായ വസ്തുക്കൾ മാത്രം ഉപയോഗിക്കണം. കഴിവതും ചെറിയ വിഗ്രഹങ്ങൾ മാത്രം നിമജ്ജനത്തിനായി ഉപയോഗിക്കണം. കിണറുകൾ, തടാകങ്ങൾ, നദികൾ എന്നീ ശുദ്ധ ജലസ്ത്രോതസ്സുകൾ നിമജ്ജനത്തിനായി ഉപയോഗിക്കരുത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർദ്ദേശിച്ചിട്ടുള്ള കുളങ്ങൾ മാത്രം നിമജ്ജനത്തിനായി ഉപയോഗിക്കേണ്ടതാണ്. ഉത്സവവുമായി ബന്ധപ്പെട്ട് നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കരുത്. വലിയ ശബ്ദമുള്ള പടക്കങ്ങൾ, അധികം പുക പുറന്തള്ളുന്ന പടക്കങ്ങൾ എന്നിവ ഉപയോഗിക്കരുത്. രാത്രി 10 മണിക്കും രാവിലെ 6 മണിക്കും ഇടയിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications