കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൈവളികെ ഖാലിദ് കൊലക്കേസ്; ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ട പ്രതിയെ ഹൈക്കോടതി ജീവപര്യന്തം ശിക്ഷിച്ചു!

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: പ്രമാദമായ പൈവളികെ ഖാലിദ് കൊലക്കേസില്‍ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ട പ്രതിയെ ഹൈക്കോടതി ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം കഠിനതടവും വിധിച്ചു. മുസ്ലിംലീഗ് പ്രവര്‍ത്തകനായ പൈവളികെ പരേര ഹൗസിലെ ഖാലിദിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ പൈവളികെ താരിം മന്‍സിലിലെ പി മുഹമ്മദ് എന്ന മുക്രി മുഹമ്മദിനെയാണ് ഹൈക്കോടതി ശിക്ഷിച്ചത്.

<strong>എന്താണ് കൂറുമാറ്റ നിരോധന നിയമം? അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു? കര്‍ണാടകയിലെയും ഗോവയിലെയും രാഷ്ട്രീയ നാടകങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു വിശദീകരണം</strong>എന്താണ് കൂറുമാറ്റ നിരോധന നിയമം? അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു? കര്‍ണാടകയിലെയും ഗോവയിലെയും രാഷ്ട്രീയ നാടകങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു വിശദീകരണം

രണ്ടാം പ്രതി പൈവളികെ കൊടിയടുക്കയിലെ ഇസ്മയിലിനെ വെറുതെ വിട്ടുകൊണ്ടുള്ള കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(മൂന്ന്)യുടെ വിധി ഹൈക്കോടതി ശരിവെച്ചു. 2005 ഡിസംബര്‍ 20ന് സന്ധ്യയ്ക്കാണ് ഖലീലിനെ കൊലപ്പെടുത്തിയത്. പൈവളികെയിലെ കട്ടയ്ക്കടുത്തുവെച്ച് കുത്തികൊലപ്പെടുത്തുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിച്ച ഖാലീദിന്റെ സുഹൃത്ത് രാധാകൃഷ്ണനെ മുക്രി മുഹമ്ദ് കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.

Khalid murder case

പൈവളികെയിലെ ഗരീബ് നവാസ് ഹോട്ടലില്‍ നിന്ന് ഇറങ്ങിയ ഖലീലും രാധാകൃഷ്ണനും തൊട്ടടുത്തുള്ള കട്ടക്കടുത്ത് പോകുന്നതിനിടെ ഹോട്ടലിനടുത്തെ പെട്ടിക്കടക്കു സമീപത്തു വെച്ച് മുക്രി മുഹമ്മദ് ഖലീലുമായി വാക്കേറ്റം നടത്തുകയും ആ സമയത്ത് രണ്ടാം പ്രതി ഇസ്മയില്‍ എടുത്തുകൊടുത്ത കത്തി ഉപയോഗിച്ച് മുക്രി മുഹമ്മദ് ഖലീലിനെ നെഞ്ചത്തും വയറ്റത്തും കുത്തുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ കോടതിയെ അറിയിച്ചിരുന്നു.

ഗരുതരമായി പരിക്കേറ്റ് നിലത്തുവീണ ഖാലിദിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രാധാകൃഷ്ണനെയും കുത്തിപ്പരിക്കേല്‍പ്പിച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ രണ്ടു പേരെയും ഉപ്പളയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഖലീല്‍ മരണപ്പെടുകയായിരുന്നു. ഗള്‍ഫിലായിരുന്ന ഖാലിദ് പൈവളിഗെ പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച സഹോദരന്‍ മുഹമ്മദ് എന്ന മോണുവിന്റ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി നാട്ടിലെത്തിയതായിരുന്നു.

10 ദിവസത്തെ അവധിക്ക് ശേഷം ഗള്‍ഫിലേക്ക് തിരിച്ച് പോകുനുള്ള ഒരുക്കത്തിലായിയിരുന്നു. ഖാലിദ് കൊല്ലപ്പെട്ട സംഭവത്തില്‍ മുക്രി മുഹമ്മദിനെ ഒന്നാം പ്രതിയാക്കിയും കുറ്റകൃത്യത്തിന് കൂട്ടുനിന്നുവെന്നതിന് ഇസ്മായിലിനെ രണ്ടാം പ്രതിയാക്കിയും പോലീസ് കേസെടുക്കുകയായിരുന്നു. കേസില്‍ 16 സാക്ഷികളായിരുന്നു. ഖാലിദ് വധക്കേസിലെ പ്രതികളെ നേരത്തെ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിട്ടയച്ചിരുന്നു. പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ ഖലീലിന്റെ ഭാര്യ താഹിറ നല്‍കിയ പരാതിയിലാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വെറുവെട്ട പ്രതി കുറ്റക്കാനാണെന്നു കണ്ടെത്തിയത്. സംഭവം നടന്ന് 14 വര്‍ഷത്തിനു ശേഷമാണ് വിധിയെത്തുന്നത്.

English summary
Vypalike Galid murder case; The defendant was sentenced to life imprisonment by the High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X