ദേശീയപതാക താഴ്ത്തുന്നതിനിടെ ഇരുമ്പ് കൊടിമരം വൈദ്യുതി ലൈനില്‍ തട്ടി;യുവ വൈദികൻ ഷോക്കേറ്റ് മരിച്ചു
കാസർഗോഡ്: ഇരുമ്പ് കൊടിമരത്തിൽ നിന്നും ദേശീയ പതാക ഊരിയെടുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വൈദികൻ മരിച്ചു. മുള്ളേരിയ ഇൻഫന്റ് ജീസസ് ചർച്ചിലെ വികാരി ഫാ മാത്യു കുടിലിൽ (30) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു അപകടം നടന്നത്.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പള്ളിയിൽ പതാക ഉയർത്തിയിരുന്നു. വൈകീട്ട് ഇത് അഴിച്ചുമാറ്റാനുള്ള ശ്രമത്തിനിടെയാണ് അപകടം ഉണ്ടായത്. ദേശീയപതാക കൊടിമരത്തിൽ കുരുങ്ങുകയായിരുന്നു. ഇത് ഊരിയെടുക്കാൻ ശ്രമിച്ചപ്പോൾ കൊടിമരത്തിന്റെ ഇരുമ്പ് ദണ്ഡ് തൊട്ട് മുകളിലായിരുന്ന വൈദ്യുതി ലൈനിൽ തട്ടിയാണ് ഷോക്കേറ്റ്. കൂടെയുണ്ടായിരുന്ന അസി.വികാരി സെബിൻ ജോസഫ് ദൂരേക്ക് തെറിച്ചു വീണു.

ഫടൻ തന്നെ ഫാ.മാത്യു കുടിലിനെ മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. . ഒന്നര വർഷം മുൻപാണ് ഇവിടെ വികാരിയായി ചുമതലയേറ്റത്.കർണാടക പുത്തൂർ സെന്റ് ഫിലോമിന കോളജിൽ എംഎസ്ഡബ്ല്യു വിദ്യാർഥി കൂടിയാണ്. കണ്ണൂർ ഇരിട്ടി എടൂരിലെ പരേതനായ ബാബുവിന്റെയും അന്നമ്മയുടെയും മകനാണ്. സഹോദരങ്ങൾ: ലിന്റോ അഗസ്റ്റിൻ, ബിന്റോ അഗസ്റ്റിൻ. സംസ്കാരം പിന്നീട്.












Click it and Unblock the Notifications