തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസം ക്രൂരമായി മര്‍ദ്ദിച്ചു; കൈ ഞരമ്പുകള്‍ മുറിച്ചു, ഭാര്യയുടെ രണ്ടാനച്ഛനെ കൊലപ്പെടുത്തിയത് ഇങ്ങനെ...
കാസര്‍കോട്: കുടുംബ വഴക്കിനെത്തുടര്‍ന്ന് തട്ടിക്കൊണ്ടുപോയി അക്രമത്തിനിരയാക്കിയ ഭാര്യയുടെ രണ്ടാനച്ഛന് മരണത്തിന് കീഴടങ്ങി. അത്യാസന്ന നിലയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട കാസര്‍കോട് കുമ്പള കുക്കാര്‍ സ്വദേശി അല്‍താഫ്(50) ആണ് മരിച്ചത്. പ്രതിയായ മംഗളൂരുവില്‍ താമസമാക്കിയ മരുമകന് ഷബീര്‍ മൊയ്തീനായി പൊലീസംഭവം കാസർകോട്സ് അന്വേഷണം ഊര്‍ജിതമാക്കി.
ഞായറാഴ്ചയാണ് അല്‍ത്താഫിനെയും രണ്ട് പെണ്മക്കളില് ഒരു കുട്ടിയെയും ബേക്കൂറില്‍ വെച്ച് ഷബീര്‍ കാറില്‍ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ പിന്നീട് ഉപേക്ഷിച്ചിരുന്നു. എന്നാല്‍ അല്‍ത്താഫിനെ വിട്ടയച്ചിരുന്നില്ല. അല്‍ത്താഫിനെ മൂന്ന് ദിവസം ഒളിവില്‍ താമസിപ്പിച്ച് ക്രൂരമായി മര്‍ദ്ദിച്ചശേഷം, കൈഞരമ്പുകള്‍ മുറിച്ച് മംഗളൂരു ദര്‍ലക്കട്ടയിലെ സ്വകാര്യ ആശുപത്രി പരിസരത്ത് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു ഷബീര്‍.

അത്യാസന്ന നിലയില്‍ കണ്ട അല്‍ത്താഫിനെ വഴിയാത്രക്കാര്‍ പിന്നീട് മംഗളൂരു ഇന്ത്യാന ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച രാവിലെ 6.30 മണിയോടെ മരണപ്പെടുകയായിരുന്നു. മയക്കുമരുന്നിന് അടിമയായ ഷബീര്‍ ഭാര്യ സറീനയെ നിരന്തരം അക്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ചര്‍ച്ച നടത്തി മകളെ ഏതാനും ദിവസം മുമ്പ് ബേക്കൂറിലെ വീട്ടിലേക്ക് അല്‍ത്താഫ് കൂട്ടികൊണ്ടുപോയിരുന്നു.
പിന്നീട് ഭാര്യയെ തിരികെ അയക്കണമെന്നാവശ്യപ്പെട്ടെത്തിയ ഷബീറും സംഘവും അല്‍ത്താഫിന്റെ വീട്ടിലെത്തിയിരുന്നു. ഏറെ നേരം നടന്ന വാക്കേറ്റത്തിനൊടുവില്‍ ഷബീര്‍ അല്‍ത്താഫിനെയും ചെറുമകളേയും കത്തിചൂണ്ടി തട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് ഷബീറിന്റെ ഭാര്യ സറീന കുമ്പള പോലീസിനെ സമീപിച്ചിരുന്നു. യുവതിയുടെ പരാതിയില്‍ പോലിസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഗുരുതര പരിക്കേറ്റ് അല്‍ത്താഫ് ആശുപത്രിയിലായ വിവരം ലഭിക്കുന്നത്.
പൊലീസിനെ മര്‍ദിച്ചതിനും ലഹരിമരുന്ന് കടത്തിയതുമടക്കം പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷബീര്‍. പ്രതിക്കെതിരേ പോലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. കര്‍ണാടക പൊലീസിന്റെ സഹകരണത്തോടെ രക്ഷപ്പെട്ട പ്രതിക്കും സഹായികള്‍ക്കുമായി വ്യാപകതിരച്ചിലാണ് പൊലീസ് നടത്തുന്നത്. മരണപ്പെട്ട അല്‍ത്താഫിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനയച്ചു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications