Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയെ വിറക് കൊള്ളി കൊണ്ട് തലക്കടിച്ച് കൊന്നു; ഭർത്താവിന് ജീവപര്യന്തം

കാസര്‍ഗോഡ്: ഭാര്യയെ വിറക് കൊള്ളികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവ പര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കാഞ്ഞിരടുക്കം ആഞ്ഞിലിമൂട് സ്വദേശി ഗോപാലകൃഷ്ണനെയാണ് ശിക്ഷിച്ചത്. ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. തടയുവാന്‍ ശ്രമിച്ച മകളെ വധിക്കുവാന്‍ ശ്രമിച്ചതിന് 5 വര്‍ഷം കഠിന തടവും,ഒരു ലക്ഷം രൂപ പിഴയിടക്കാനും കോടതി ഉത്തരവായി. ജീവപര്യന്തം തടവിന് പുറമെ 12 വര്‍ഷവും തടവും നാല് ലക്ഷം രൂപ പിഴയും ഒടുക്കണം.

ഭാര്യ കല്യാണിയമ്മയെയായിരുന്നു ഗോപാലകൃഷ്ണൻ കൊലപ്പെടുത്തിയത്.
തടയുവാന്‍ ചെന്ന മകളെ അടിച്ച് പരിക്കേല്‍പ്പിക്കാനും ഇയാൾ ശ്രമിച്ചിരുന്നു.കൊലപാതകവുമായി ബന്ധപ്പെട്ട് മകള്‍ക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി മുഖാന്തരം നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.

 court2

2019 ഡിസംബര്‍ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. അന്നത്തെ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി കെ സുധാകരന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. എസ് ഐ ആയിരുന്ന കെ പ്രശാന്താണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. 51 സാക്ഷികളില്‍ 28 പേരെയാണ് കോടതി വിസ്തരിച്ചത്. 47 രേഖകളും 16 തൊണ്ടി മുതലുകളും പ്രോസിക്യൂഷന്‍ കോടതി തെളിവായി ഹാജരാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+