Get Updates
Get notified of breaking news, exclusive insights, and must-see stories!

'കോഴി വില നിയന്ത്രിക്കുന്നത് ജില്ലാ ഭരണകുടമോ'; പ്രചരണത്തിന് പിന്നിൽ,വിശദീകരണവുമായി കളക്ടർ

കാസർഗോഡ്; കോഴി വില നിയന്ത്രിക്കുന്നതിനായി ജില്ലാഭരണകൂടം ഇടപെടുന്നുവെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് ജില്ലാ കളക്ടർ. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കളക്ടർ അറിയിച്ചു.

കോഴിക്ക് ഒരു പ്രത്യേക വിലയില്‍ കൂടുതല്‍ ഈടാക്കിയാല്‍ കളക്ടറേറ്റില്‍ ബന്ധപ്പെടണമെന്ന് ആവശ്യപ്പെടുന്ന ഒരു ഫോണ്‍ നമ്പർ ഉൾപ്പെടെയുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.എന്നാല്‍ ഇപ്രകാരം ഒരു അറിയിപ്പും ജില്ലാ ഭരണകൂടം നല്‍കിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. ഇത്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് വർധിച്ചതിനാല്‍ പോലീസ് സൈബര്‍ സെല്ലിനോട് അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 11-1589908982.

ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങളായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മുഖേന നല്‍കുന്ന വാര്‍ത്തകള്‍ അല്ലാതെ മറ്റൊന്നും വിശ്വസിക്കരുതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. കോഴിയുടെ വിലവര്‍ദ്ധനവ് പിടിച്ചു നിര്‍ത്താന്‍ ഇടപെടുന്നതിന് ജില്ല സപ്ലൈ ഓഫീസറോടും ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരോടും നിര്‍ദേശിച്ചിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+