ഉദുമയിൽ എൽഡിഎഫ് കോട്ട പൊളിയുമോ? ലോക്സഭ വോട്ടുകണക്കിൽ കണ്ണുനട്ട് കോൺഗ്രസ്; ബിജെപി പ്രതീക്ഷ ഇങ്ങനെ
തിരുവനന്തപുരം; ജില്ലയിൽ ഏറ്റവും ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങുന്ന മണ്ഡലാണ് ഉദുമ. കഴിഞ്ഞ ആറ് തവണ തുടർച്ചയായി എൽഡിഎഫ് ജയിക്കുന്ന മണ്ഡലത്തിൽ ഇത്തവണ അട്ടിമറി വിജയം കൊയ്യാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് കേന്ദ്രങ്ങൾ. ലോക്സഭ കണക്കുകളാണ് യുഡിഎഫിന്റെ പ്രതീക്ഷ ഉയർത്തുന്നത്. ബിജെപിയുടെ ശക്തമായ സാന്നിധ്യവും ഇക്കുറി മണ്ഡലത്തിൽ നിർണായകമാകും.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി അസമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം

1991 മുതൽ
കാസർകോട് താലൂക്കിലെ ദേലംപാടി, ചെമ്മനാട്, ബേഡഡുക്ക, മുളിയാര്‍, കുറ്റിക്കോല്‍ എന്നീ ഗ്രാമ പഞ്ചായത്തുകളും ഹോസ്ദുർഗ് താലൂക്കിലെ പള്ളിക്കര, പുല്ലൂർ-പെരിയ, ഉദുമ എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് ഉദുമ മണ്ഡലം. 1991 ൽ കോൺഗ്രസിലെ കെപി കുഞ്ഞിക്കണ്ണനിൽ നിന്നും പിടിച്ചെടുത്തത് മുതൽ സിപിഎമ്മിന് മണ്ഡലത്തിൽ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

മികച്ച വിജയം
1991 ൽ പി രാഘവനായിരുന്നു സിപിഎമ്മിന് വേണ്ടി മണ്ഡലം പിടിച്ചത്. 1996 ലും അദ്ദേഹം തന്നെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2001, 2006 വർഷങ്ങളിൽ സിപിഎമ്മിലെ കെ വി കുഞ്ഞിരാമനായിരുന്നു മണ്ഡലത്തിൽ വിജയിച്ചത്. 2011 ലും 16 ലും കെ കുഞ്ഞിരാമനായിരുന്നു വിജയി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ണൂർ വിട്ട് ഉദുമയിൽ മത്സരിക്കാനെത്തിയ കെ സുധാകരൻ ഇവിടെ ശക്തമായ മത്സരം കാഴ്ചവെച്ചിരുന്നു.

ശക്തമായ മത്സരം
ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ചിരുന്നുവെങ്കിലപം 3832 വോട്ടിന് സുധാകരന് മണ്ഡലത്തിൽ അടിയറവ് പറയേണ്ടി വന്നു. 66847 വോട്ടികൾക്കായിരുന്നു കുഞ്ഞിരാമൻ മണ്ഡലം നിലനിര്‌ത്തിയത്.ഇത്തവണ മുൻ എംഎൽഎയായ സിഎച്ച് കുഞ്ഞമ്പുവാണ് എൽഡിഎഫിന് വേണ്ടി ഇറങ്ങുന്നത്.

വികസന വിഷയങ്ങൾ
വികസന വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് എൽഡിഎഫ് വോട്ട് തേടുന്നത്. കുത്തക മണ്ഡലം കൈവിടില്ലെന്ന ഉറച്ച പ്രതീക്ഷയിലാണ് സിപിഎം ഇവിടെ. അതേസമയം മറുവശത്ത് കോൺഗ്രസ് ആകട്ടെ ഇത്തവണ അമിത പ്രതീക്ഷയിലാണ്.
കഴിഞ്ഞ ആറ് തവണ സിപിഎം ജയിച്ചെങ്കിലും പാർട്ടിയുടെ കുറഞ്ഞുവരുന്ന ഭൂരിപക്ഷം കോൺഗ്രസിന്റെ പ്രതീക്ഷ ഏറ്റുന്നുണ്ട്.

ലോക്സഭ കണക്ക്
ലോക്സഭ തിരഞ്ഞെടുപ്പില്‍ ലഭിച്ച ഒന്‍പതിനായിരത്തോളം വോട്ടിന്‍റെ മുന്നേറ്റവും യുഡിഎഫ് കേന്ദ്രങ്ങൾക്ക് ആശ്വസിക്കാനുള്ള വകയാണ്. ഒപ്പം കല്യോട്ട് ഇരട്ടകൊലപാതകം സഹതാപ തരംഗം ഉണ്ടാക്കുമെന്ന പ്രതീക്ഷയും യുഡിഎഫിന് ഉണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മിൽ നിന്ന് പുല്ലൂർ-പെരിയ പഞ്ചായത്തുകൾ പിടിക്കാൻ കോൺഗ്രസിന് ഇത്തവണ സാധിച്ചിരുന്നു.

അട്ടിമറി വിജയം
17 സീറ്റുകളില്‍ ഒൻപത് സീറ്റാണ് ഇവിടെ യുഡിഎഫ് നേടിയത്. കഴിഞ്ഞ തവണ നാല് സീറ്റായിരുന്നു ഇവിടെ യുഡിഎഫിന് ഉണ്ടായിരുന്നത്.കൊലപാതകം നടന്ന കല്ല്യോട്ട് ഉൾപ്പെടെയുള്ള വാർഡുകളിലാണ് യുഡിഎഫ് അട്ടിമറി വിജയം സ്വന്തമാക്കിയത്.

ബിജെപിയും നിർണായകം
അതേസമയം മണ്ഡലത്തിലെ ബിജെപിയുടെ വോട്ടുകളും അടുത്ത കാലത്ത് വലിയ രീതിയിൽ ഉയർന്നിട്ടുണ്ട്. ജില്ലയിൽ മൊത്തത്തിലുള്ള ബിജെപി അടിയൊഴുക്കുകളാണ് ഇവിടെയും പ്രകടമാകുന്നത്. മണ്ഡലത്തിൽ ശക്തമായ സാന്നിധ്യമാകുമെന്നും ഇടത് വലത് മുന്നണികളെ തൂത്തെറിയുമെന്നുമാണ് ബിജെപി വാദം.
നടി അനു ഇമ്മാനുവലിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications