പെരിയ കൊലക്കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് താല്‍ക്കാലിക നിയമനം, ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ്
കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് താല്‍ക്കാലിക നിയമനം നല്‍കിയെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപണം. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സ്വീപ്പര്‍ തസ്തികയിലാണ് താല്‍ക്കാലിക നിയമനം. മുഖ്യപ്രതി പീതാംബരന്റെ ഭാര്യ അടക്കമുള്ളവര്‍ക്കാണ് ജോലി ലഭിച്ചത്.

കേരളത്തില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍; തിരുവനന്തപുരത്ത് നിന്നുള്ള ചിത്രങ്ങള്‍ കാണാം
കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിലെ പ്രധാന പ്രതിയായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പിതാംബരന്റെ ഭാര്യ മഞ്ജു, രണ്ടാം പ്രതി സിജെ സജിയുടെ ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാം പ്രതി സുരേഷിന്റെ ഭാര്യ ബേബി എന്നിവര്‍ക്കാണ് നിയമനം നല്‍കിയിരിക്കുന്നത്. ഈ നിയമനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളുടെ ഭാര്യമാര്‍ക്ക് നിയമനം നല്‍കണമെന്ന പാര്‍ട്ടിയുടെ ശുപാര്‍ശയാണെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. സിപിഎം ഭരിക്കുന്ന കാസര്‍കോട് ജില്ലാ ഭരണകൂടം കഴിഞ്ഞ മാസമാണ് ഇവരെ നിയമിക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം. അതേസമയം, പെരിയ കേസില്‍ പാര്‍ട്ടിക്ക് യാതൊരു ബന്ധവിമില്ലെന്നാണ് സിപിഎം വാദിക്കുന്നത്. ഇതിനിടെയാണ് പ്രതികളുടെ ഭാര്യമാര്‍ക്ക് സിപിഎം ശുപാര്‍ശയില്‍ താല്‍ക്കാലിക നിയമനം നല്‍കിയത്.
വ്യത്യസ്ത ലുക്കില്‍ രാകുല്‍ പ്രീത് സിങ്; നടിയുടെ ഏറ്റവും പുതിയ ഫോട്ടോകള്‍ കാണാം












Click it and Unblock the Notifications