ചെളിവെള്ളം നിറഞ്ഞ മൈതാനത്ത് 13 കാരന്റെ ഫുട്ബോള്‍ കളി വീഡിയോ വൈറലായി; മഹ്റൂഫിനെ തേടി ലോകോത്തര താരങ്ങള്‍
Recommended Video
കാസര്‍ഗോഡ്: ചെളിവെള്ളം നിറഞ്ഞ മൈതാനത്ത് കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കുന്നതിന്റെ 26 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ലിറ്റില്‍ മെസി എന്ന അടിക്കുറിപ്പോടെ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയിലെ ആ കുട്ടിത്താരത്തെ തേടുകയാണ് ലോക ഫുട്ബോള്‍ താരങ്ങള്‍. കാസര്‍കോട് ദേലംപാടി പരപ്പയിലെ മുഹമ്മദ് മഅ്റൂഫ് എന്ന 13 കാരനാണ് കാല്പന്തുകളിയില് മാസ്മരിക പ്രകടനം കാഴ്ചവച്ച് ലോക ശ്രദ്ധപിടിച്ചുപറ്റിയത്.
വീഡിയോ കണ്ട ഡച്ച് സ്പാനിഷ് താരങ്ങള്‍ മുതല്‍ നിരവധി ഫുട്ബോള്‍ ക്ലബ്ബുകള്‍ വരെ ഈ കൊച്ചുമിടുക്കനെ അന്വേഷിക്കുകയാണ്. മുന്‍ ബ്ലാസ്റ്റേഴ്സ് മുന്നേറ്റ താരം ഇയാന്‍ ഹ്യൂം മഅ്റൂഫിനെ ഉടന്‍ സൈന്‍ ചെയ്യാന്‍ കേരള ബ്ലാസ്റ്റേഴ്സിനോടാവശ്യപ്പെട്ടിരിക്കുകയാണ്. മഴവെള്ളം നിറഞ്ഞ പാടത്ത് മികച്ച പ്രകടനത്തിലൂടെ പന്തുമായി മുന്നേറി ഒടുവില്‍ ഒരു കിടിലന്‍ അസിസ്റ്റിലൂടെ സഹതാരത്തെ കൊണ്ട് ഗോളടിപ്പിച്ച വീഡിയോ ആണ് വൈറലാകുന്നത്. ഏകദേശം 57,000 ത്തോളം ആളുകളുള്ള ഫുട്ബോള്‍ ഇന്ത്യ ഒഫിഷ്യല്‍ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വീഡിയോ ഷെയര്‍ ചെയ്തതോടെ ഡച്ച് സ്പാനിഷ് താരങ്ങളും മഅ്റൂഫിനെ ശ്രദ്ധിക്കാന്‍ തുടങ്ങി.

കാസര്‍കോട്ടെ 'ലിറ്റില്‍ മെസി'ക്ക് വേണ്ടി ഇതിനകം ബ്ലാസ്റ്റേഴ്സ്, ബംഗളൂരു എഫ്.സി, എ.ടി.കെ കൊല്‍ക്കത്ത, ഗോകുലം എഫ്.സി തുടങ്ങിയ പ്രൊഫഷണല്‍ ക്ലബ്ബുകള്‍ രംഗത്ത്, ട്രയല്‍സിന് ക്ഷണം ലഭിച്ചുകഴിഞ്ഞു. കോഴിക്കോട്ടെ ഹോട്ടല്‍ തൊഴിലാളിയായ പരപ്പയിലെ മുഹമ്മദ് ബി.പി മിസ് രിയ ദമ്പതികളുടെ മകനാണ്. അഡൂര്‍ ജി.എച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. വൈകുന്നേരങ്ങളില്‍ നാട്ടിലെ പാടത്ത് പന്ത് തട്ടുന്ന ഈ കൊച്ചുമിടുക്കന് ഫുട്ബോള്‍ കോച്ചിംഗിനോ മറ്റോ പോയിട്ടില്ലെന്നതും കായിക പ്രേമികളെ അല്‍ഭുതപ്പെടുത്തുന്നു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications