കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'18 കാരിയായ കാമുകിയെ' കാണാൻ എത്തിയ യുവാവ് ഞെട്ടി;പറ്റിക്കപ്പെട്ടതോടെ കത്തിവീശി,യമണ്ടൻ പ്രേമകഥ ഇങ്ങനെ

Google Oneindia Malayalam News

കാസർഗോഡ്; ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 'പതിനെട്ടുകാരിയായ' കാമുകിയെ കാണാൻ തൃശ്ശൂർ നിന്നെത്തിയ കാമുകനും സൃഹുത്തിനും കിട്ടിയത് എട്ടിന്റെ പണി. 'കാമുകി'യുടെ തനി സ്വരൂപം കണ്ട് ഞെട്ടിയ കാമുകൻ താൻ കബളിക്കപ്പെട്ടു എന്ന മനസിലായതോടെ കാമുകിക്ക് നേരെ കത്തി വീശി. ഇതോടെ കാമുകി നിലവിളിക്കുകയും നാട്ടുകാർ ഒത്തുകൂടുകയും ചെയ്തു. ഒടുക്കം പോലീസെത്തി മൂന്ന് പേരേയും പൊക്കി. പിന്നീട് നടന്നത് ഇങ്ങനെ

 ഫേസ്ബുക്കിലൂടെ

ഫേസ്ബുക്കിലൂടെ

സമൂഹമാധ്യമത്തിലൂടെയാണ് തൃശ്ശൂർ ഒല്ലൂർ സ്വദേശിയായ യുവാവും ഇരുപതുകാരിയെന്ന വ്യാജേന കാസർകോട് കുമ്പളയിലെ വാടക ക്വാർട്ടേഴ്സിലെ താമസക്കാരിയായ സ്ത്രീയും പരിചയപ്പെട്ടത്. പരിചയം പ്രണയത്തിലേക്ക് വഴിമാറിയോടെ ചാറ്റിങ്ങും കോളുമെല്ലാം നിത്യസംഭവാമായി. ഇതിനിടെ കാമുകി പലപ്പോഴായി യുവാവിൽ നിന്ന് പണം കൈപ്പറ്റി.

 ബൈക്കിൽ കാസർഗോഡേക്ക്

ബൈക്കിൽ കാസർഗോഡേക്ക്

ഇതിനിടയിൽ കാമുകിയെ കാണാൻ കൊതിമൂത്ത് ബൈക്കിൽ കാസർഗോഡേക്ക് പുറപ്പെടുകയായിരുന്നു. ബൈക്കിൽ സുഹൃത്തിനൊപ്പം കാസർഗോഡ് എത്തി. കാമുകിയോടെ ബേക്കൽ കോട്ടയ്ക്ക് സമീപം കണ്ടുമുട്ടാമെന്ന് അറിയിക്കുകയും ചെയ്തു. കാമുകിയുടെ മുഖം കാണാൻ കാത്ത് നിന്ന യുവാവിനെ തേടിയെത്തിയത് ബുർഖ ധരിച്ചൊരു സ്ത്രീയായിരുന്നു.

 മുഖം കാണാൻ കൊതിച്ചു

മുഖം കാണാൻ കൊതിച്ചു

ബുർഖയ്ക്കുള്ളിലെ മുഖം കാണിക്കാൻ കാമുകൻ ആശ പ്രകടിപ്പിച്ചു,കാമുകി മുഖം കാണിച്ചു. താൻ കബളിക്കപ്പെടുകയായിരുന്നുവെന്നും ഇതോടെ യുവാവിന് മനസിലായി. 18 കാരിയെ പ്രതീക്ഷിച്ചെത്തിയ കാമുകൻ ബുർഖയ്ക്കുള്ളിൽ കണ്ടത് പല്ലുകൊഴിഞ്ഞ 50 വയസുള്ള സ്ത്രീയെ. പറ്റിക്കെപ്പെട്ട അമർഷത്തിൽ യുവാവ് സ്ത്രീയ്ക്ക് നേരെ കത്തി വീശി.

 പണം തിരികെ ആവശ്യപ്പെട്ടു

പണം തിരികെ ആവശ്യപ്പെട്ടു

പലപ്പോഴായി നൽകിയ പണം തിരികെ നൽകാൻ ആവശ്യപ്പെട്ടു. ഏകദേശം 50,000 ത്തോളം തുക ഇയാൾ സ്ത്രീക്ക് നൽകിയെന്നാണ് വിവരം. അതേസയം തർക്കം മൂത്തതോടെ നാട്ടുകാർ ഇടപെട്ട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബേക്കൽ എസ്ഐ പി അജിത് കുമാറിന്റെ നേതൃത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മൂവരേയും കസ്റ്റഡിയില് എടുത്തു.

 ചോദ്യം ചെയ്ത് വിട്ടയച്ചു

ചോദ്യം ചെയ്ത് വിട്ടയച്ചു

യുവാവിന് പരാതിയില്ലാത്തതിനാൽ സ്ത്രീയെ ചോദ്യം ചെയ്ത് വിട്ടയച്ചു. കൊവിഡ് മാനദണ്ഡം ലംഘിച്ചതിനും പൊതുസ്ഥലത്ത് പ്രകോപനം സൃഷ്ടിച്ചതിനും യുവാക്കൾക്കെതിരെ കേസെടുത്തു ജാമ്യത്തിൽ വിട്ടു. തൃശ്ശൂരിൽ വെൽഡിങ്ങ് തൊഴിലായാണ് യുവാവ്. അതേസമയം സ്ത്രീക്ക് പിന്നിൽ വൻ സംഘങ്ങളുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞെന്ന് കേരള കൗമുദി റിപ്പോർട്ട് ചെയ്തു.

 പോലീസ് പറയുന്നു

പോലീസ് പറയുന്നു

കാസർഗോഡ് ഹണി ട്രാപ് സംഘങ്ങൾ വിലസുണ്ട്. ഇത്തരം സംഘങ്ങൾ സ്ത്രീക്ക് പിന്നിൽ ഉണ്ടോയെന്നാണ് പോലീസ് സംശയിക്കുന്നത്. കുമ്പളയിലെ ലോഡ്ജിൽ കഴിയുന്ന സ്ത്രീ ഹോം നേഴ്സായി ജോലി ചെയ്യുന്നുണ്ട്. കൂടുതൽ വിശദാംശങ്ങൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്താൻ ഇവർ തയ്യാറായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Recommended Video

cmsvideo
പാലക്കാട്: മൊബൈൽ ചാരായ വിൽപ്പന; പിടിച്ചെടുത്തത് 25 ലിറ്റർ ചാരായവും 250 ലിറ്റർ വാഷും; ഒരാൾ എക്‌സൈസ് പിടിയിൽ

മൂന്നാര്‍ ടൗണില്‍ തിരക്ക് കുറയ്ക്കാന്‍ നടപടി; ഫ്‌ലൈ ഓവര്‍ ആലോചനയില്‍ എന്ന് മന്ത്രി എംഎം മണിമൂന്നാര്‍ ടൗണില്‍ തിരക്ക് കുറയ്ക്കാന്‍ നടപടി; ഫ്‌ലൈ ഓവര്‍ ആലോചനയില്‍ എന്ന് മന്ത്രി എംഎം മണി

 പാകിസ്താന്‍ അതിര്‍ത്തിയില്‍ 3000 സൈനികരെ വിന്യസിച്ച് ഇന്ത്യ; തിരക്കിട്ട നീക്കത്തിന് പിന്നിലെ ലക്ഷ്യം പാകിസ്താന്‍ അതിര്‍ത്തിയില്‍ 3000 സൈനികരെ വിന്യസിച്ച് ഇന്ത്യ; തിരക്കിട്ട നീക്കത്തിന് പിന്നിലെ ലക്ഷ്യം

വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ആരോഗ്യപ്രവർത്തകരെ തിരിച്ചെത്തിക്കും: പുതിയ ദൌത്യത്തിന് കുവൈത്ത്വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ആരോഗ്യപ്രവർത്തകരെ തിരിച്ചെത്തിക്കും: പുതിയ ദൌത്യത്തിന് കുവൈത്ത്

English summary
young man from Thrissur came to see his Facebook girl friend in Kasaragod; this is what happened
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X