കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുവാക്കൾ കല്യാണം കഴിക്കുമ്പോൾ ഒരു പവൻ സന്നദ്ധ പ്രവര്‍ത്തനത്തിന്; അഭിനന്ദനവുമായി പികെ ഫിറോസ്

Google Oneindia Malayalam News

കാസര്‍ഗോഡ്: ഒറവങ്കര യൂനിറ്റ് യൂത്ത് ലീഗ് കമ്മിറ്റി നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് സംഘടന സംസ്ഥാന അധ്യക്ഷന്‍ പികെ ഫിറോസ്. മൂന്ന് വർഷത്തിനുള്ളിൽ 67 ലക്ഷം രൂപയുടെ കാരുണ്യ പ്രവർത്തനങ്ങളാണ് ഒരു യൂനിറ്റ് കമ്മിറ്റി നടത്തിയത്. ബൈത്തുറഹ്മാ ഭവന പദ്ധതി, വിദ്യാഭ്യാസ സ്കോളർഷിപ്പ്, ചികിത്സാ സഹായം, ആരോഗ്യ പെൻഷൻ തുടങ്ങി നിരവധി പദ്ധതികളാണ് ഈ പ്രദേശത്ത് നടപ്പിലാക്കിയതെന്നും അദ്ദേഹം പറയുന്നു.

ഇതിനുള്ള പണം സ്വരൂപിക്കുന്ന രീതിയാണ് ഏറ്റവും ആകർഷകമായി തോന്നിയത്. പ്രദേശത്തെ യുവാക്കൾ കല്യാണം കഴിക്കുമ്പോൾ ഒരു പവൻ ഇത്തരം പ്രവർത്തനങ്ങൾക്കായി സംഭാവന നൽകും. യുവതികൾ നൽകേണ്ടതില്ലെങ്കിലും സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളിൽ നിന്നുള്ള, രണ്ടു പവൻ വരെ നൽകിയ യുവതികളുടെ പിന്തുണയെ കുറിച്ചും പ്രവര്‍ത്തകര്‍ പറഞ്ഞ് അറിഞ്ഞതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

 iuml-

ഇന്ന് കാസർകോട് ജില്ലയിലെ വിവിധ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ പങ്കെടുത്തതിനു ശേഷം ഉദുമ നിയോജക മണ്ഡലത്തിലെ ഒറവങ്കര എന്ന പ്രദേശത്ത് ഈയിടെ മരണപ്പെട്ട പൗരപ്രമുഖനും മുസ്‌ലിം ലീഗ് പാർട്ടിയുടെ നേതാവുമായ മുനീർച്ചയുടെ വീട്ടിൽ പോയിരുന്നു. കൂടെ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീറും ജനറൽ സെക്രട്ടറി ടി.ഡി കബീറും സെക്രട്ടറി അസീസ് കളത്തൂരും. അവിടെ വെച്ചാണ് ഒറവങ്കര യൂനിറ്റ് യൂത്ത് ലീഗ് കമ്മിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ പ്രവർത്തകരിൽ നിന്നും അറിയാനിടയായത്.

മൂന്ന് വർഷത്തിനുള്ളിൽ 67 ലക്ഷം രൂപയുടെ കാരുണ്യ പ്രവർത്തനങ്ങളാണ് ഒരു യൂനിറ്റ് കമ്മിറ്റി നടത്തിയത്. ബൈത്തുറഹ്മാ ഭവന പദ്ധതി, വിദ്യാഭ്യാസ സ്കോളർഷിപ്പ്, ചികിത്സാ സഹായം, ആരോഗ്യ പെൻഷൻ തുടങ്ങി നിരവധി പദ്ധതികളാണ് ഈ പ്രദേശത്ത് നടപ്പിലാക്കിയത്. ഇതിനുള്ള പണം സ്വരൂപിക്കുന്ന രീതിയാണ് ഏറ്റവും ആകർഷകമായി തോന്നിയത്. പ്രദേശത്തെ യുവാക്കൾ കല്യാണം കഴിക്കുമ്പോൾ ഒരു പവൻ ഇത്തരം പ്രവർത്തനങ്ങൾക്കായി സംഭാവന നൽകുമത്രേ! യുവതികൾ നൽകേണ്ടതില്ലെങ്കിലും സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളിൽ നിന്നുള്ള, രണ്ടു പവൻ വരെ നൽകിയ യുവതികളുടെ പിന്തുണയെ കുറിച്ചും അവരെന്നോട് പറഞ്ഞു.

ഇങ്ങിനെ സ്വരൂപിക്കുന്ന പണമുപയോഗിച്ചാണ് ഒരു നാട്ടിൽ ഇത്രയേറെ പ്രവർത്തനങ്ങൾ നടത്താൻ ഇവർക്ക് സാധിച്ചത്.
ഇവിടെ അക്രമങ്ങളില്ല. രക്ത സാക്ഷി മണ്ഡപങ്ങളില്ല. ഉയർന്നു നിൽക്കുന്നത് നൻമയുടെ തൂണുകളാണ്. ഇങ്ങിനെയുള്ള പാർട്ടി ഗ്രാമങ്ങൾ നാടിനലങ്കാരമാണ്. ഒറവങ്കരയിലെ യൂത്ത് ലീഗ് പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ!!

Recommended Video

cmsvideo
Australia ends Covid-19 vaccine trials due to HIV antibody positives | Oneindia Malayalam

English summary
PK Firos congratulates Youth League activists for volunteering
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X