ചികിത്സയ്‌ക്കെത്തിയ യുവതിയെ ആശുപത്രിയിൽ വെച്ച് ബലാത്സംഗം ചെയ്തു; ജിം പരിശീലകൻ അറസ്റ്റില്‍
കാഞ്ഞങ്ങാട്: മംഗളൂരിൽ ചികിത്സയ്ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റിൽ. ജിം പരിശീലകനായ സുജിത്താണ് അറസ്റ്റിലായത്. കാസർകോട് സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് കദ്രി പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
ഇക്കഴിഞ്ഞ മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയും സുജിത്തും പരിചയക്കാരായിരുന്നു. ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിൽ ഒപ്പം വന്ന തന്നെ ആശുപത്രി മുറിയിൽവച്ച് ബലാത്സംഗം ചെയ്യുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തുവെന്നാണ് യുവതി പരാതിയിൽ പറഞ്ഞത്. പിന്നീട് ചിത്രങ്ങൾ കാട്ടി നിരവധി തവണ മംഗളൂരിലെ ഹോട്ടൽമുറികളിലെത്തിച്ച് പീഡനത്തിനിരയാക്കിയെന്നും പരാതിയിൽ പറയുന്നു. വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

യുവതിയുടെ പരാതിയിൽ 376, 506, 149 വകുപ്പുകൾ പ്രകാരമാണ് സുജിത്തിനെതിരെ കേസെടുത്തത്. അറസ്റ്റിലായ സുജിത്തിനെ കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം പരാതിക്കാരിയായ യുവതി ജീവനൊടുക്കാൻ ശ്രമിച്ചപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്.












Click it and Unblock the Notifications