കൂട്ട ബലാത്സംഗത്തിന് പിന്നാലെ പുത്തൂരിൽ മറ്റൊരു സംഭവം; സ്‌കൂളില്‍ പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് അറസ്റ്റിൽ!
മംഗളൂരു: അഞ്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ സഹപാഠിയായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അന്വേഷണം നടക്കുന്നതിനിടേ കര്‍ണാടകയിലെ പുത്തൂരില്‍ മറ്റൊരു സംഭവം കൂടി.
സ്‌കൂളില്‍ പോവുകയായിരുന്ന എട്ടുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. വെള്ളിയാഴ്ച രാവിലെ പുത്തൂരിലെ പപെമജലുവിലാണ് സംഭവം. പ്രദേശവാസിയായ അജിത്തി(28)നെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പിച്ചു.

പീഡനശ്രമത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദക്ഷിണ കന്നഡ പോലീസ് സൂപ്രണ്ട് ലക്ഷ്മി പ്രസാദ് ആശുപത്രിയിലെത്തി പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുത്തു. സാംപ്യ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.












Click it and Unblock the Notifications