Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂത്ത് കോൺഗ്രസ് നേതാവിന്റെ നിർമാണത്തിലിരിക്കുന്ന വീടിന് തീയിട്ടു; അന്വേഷണം ഊർജിതമാക്കി പോലീസ്

ബേക്കൽ; യൂത്ത് കോൺഗ്രസ് നേതാവിന്റെ നിർമാണത്തിലിരിക്കുന്ന വീടിനു തീയിട്ടു. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും ഉദുമ-പള്ളിക്കര അർബൻ സഹകരണ സംഘം ജീവനക്കാരനുമായ തച്ചങ്ങാട് കുന്നുംപാറയിലെ കെ സുജിത്ത് കുമാറിന്റെ വീടിനാണു തീയിട്ടത്.

ഞായറാഴ്ച വൈകീട്ടും തിങ്കളാഴ്ച രാവിലെയ്ക്കുമിടയിലാണ് സംഭവം. തച്ചങ്ങാടുള്ള സുജിത്തിന്റെ പുതിയ വീടിന് നേരെയാണ് ആക്രമണം നടന്നത്.
ടൈൽസ് പാകിയതിനു വെള്ളം ഒഴിക്കാനെത്തിയപ്പോഴാണ് വീടിനു തീവച്ചതായി കണ്ടത്. തീയിൽ വീടിന്റെ മുൻവശത്തെ കട്ടിലും വാതിലയും കത്തിയിട്ടുണ്ട്. കൂടാതെ ശുചി മുറിയും നശിപ്പിച്ചു. ശുചിമുറിയിലെ ക്ലോസറ്റ് പൊളിച്ചിട്ട നിലയിലാണ്. പൈപ്പുകളും കേബിളുകളുമെല്ലാം തന്നെ മുറിച്ചിട്ടിട്ടുണ്ട്. സംഭവത്തിൽ സുജിത് കുമാർ പോലീസിൽ പരാതി നൽകി.

 police-

അതേസമയം വിരലടയാള സംഘമെത്തി വീട്ടിൽ പരിശോധന നടത്തി. ബേക്കൽ പോലീസും പരിശോധന നടത്തിയിരുന്നു. പ്രതികളെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.. സമീപ പ്രദേശങ്ങളിലെ സിസിടിവികളും പോലീസ് പരിശോധിക്കുന്നുണ്ട്.

അതിനിടെ സംഭവത്തിൽ കോൺഗ്രസ് പള്ളിക്കര കമ്മിറ്റി പ്രതിഷേധിച്ചു. അക്രമം നടത്തിയവരെ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. കെ പി സി സി അംഗം ഹക്കീം കുന്നിൽ, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ബി പി പ്രദീപ്കുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെവി ഭക്തവൽസലൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+