കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇഷ്‌ടപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്‌തു; പിതാവിന്റെ അന്ത്യകർമ്മങ്ങൾ ചെയ്യുന്നതിൽ നിന്ന് വിലക്ക്

Google Oneindia Malayalam News

കാസർകോട്: പിതാവിന്റെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ മകനെ അനുവദിക്കാതെ ക്ഷേത്രകമ്മറ്റി വിലക്ക്. സമുദായ മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹം കഴിച്ചതിന്റെ പേരിലാണ് ക്ഷേത്രകമ്മറ്റി യുവാവിനെ അച്ഛന്റെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതിരുന്നത്. കാസർകോട് കാഞ്ഞങ്ങാട് സ്വദേശിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. സമുദായ മാദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് യുവാവിന് ഭ്രഷ്‌ട് കൽപിക്കുകയായിരുന്നു.

യുവാവിന്റെ പിതാവ് കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ ബാലന്‍ കൂട്ടായിക്കാരന്‍ തിങ്കളാഴ്‌ചയാണ് മരിച്ചത്. സമുദായ മാനദണ്ഡ പ്രകാരം ഒരേ ഇല്ലത്തു നിന്നുള്ള കല്യാണം അനുവദനീയമല്ല. എന്നാൽ യുവാവ് ഒരേ ഇല്ലത്ത് നിന്ന് തന്നെയാണ് വിവാഹം കഴിച്ചത്. അജാനൂര്‍ ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ സ്ഥാനികന്മാരും കമ്മിറ്റിയുമാണ് പ്രിയേഷിന് വിലക്ക് ഏര്‍പ്പെടുത്തിയത്. പ്രിയേഷ് പിതാവിന്റെ മൃതദേഹം കാണുന്നത് തടയാനും ശ്രമമുണ്ടായതായി യുവാവ് പരാതിപ്പെടുന്നു.

death

ബാലന്‍റെ സഹോദര പുത്രനായ അജീഷ് ആണ് അന്ത്യകര്‍മ്മങ്ങള്‍ ചെയ്‌തത്. എന്നാല്‍ വർഷങ്ങളായി പിന്തുടർന്ന് വരുന്ന പൂര്‍വികന്മാരുടെ ചര്യയാണ് തങ്ങള്‍ പ്രവര്‍ത്തിച്ചതെന്നാണ് സ്ഥാനികന്മാരുടെ വിശദീകരണം. സംഭവത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പ്രിയേഷ്‌ പരാതി നല്‍കിയിട്ടുണ്ട്.

രാജ്യവ്യാപക ദേശീയ പണിമുടക്ക് ആരംഭിച്ചു; അവശ്യസര്‍വീസുകള്‍ മാത്രം, ഹോട്ടലുകള്‍ തുറക്കില്ലരാജ്യവ്യാപക ദേശീയ പണിമുടക്ക് ആരംഭിച്ചു; അവശ്യസര്‍വീസുകള്‍ മാത്രം, ഹോട്ടലുകള്‍ തുറക്കില്ല

ബിര്‍ഭൂം കൂട്ടക്കൊല; സിബിഐ അന്വേഷിക്കട്ടെ, എന്നാല്‍ ബിജെപി പറയും വിധമാണെങ്കില്‍ നോക്കിയിരിക്കില്ല; മമതബിര്‍ഭൂം കൂട്ടക്കൊല; സിബിഐ അന്വേഷിക്കട്ടെ, എന്നാല്‍ ബിജെപി പറയും വിധമാണെങ്കില്‍ നോക്കിയിരിക്കില്ല; മമത

Recommended Video

cmsvideo
മാസ്‌ക് ഇല്ലാത്തതിന് പിഴയായി കേരളത്തിന് 213 കോടി രൂപ

English summary
youth denied to pay last tributes to father by temple committee in kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X