കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ട്രെയിനില്‍ വച്ച് ലൈംഗിക ചേഷ്ടകള്‍ കാട്ടി; പത്തനംതിട്ട സ്വദേശികളായ യുവാക്കള്‍ക്ക് കോടതി വിധിച്ചത് മൂവായിരം രൂപ വീതം പിഴ, കേസ് പയ്യന്നൂര്‍ സ്വദേശിനിയുടെ പരാതിയില്‍

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: ട്രെയിനില്‍ വരികയായിരുന്ന യുവതിയെയും മാതാവിനെയും ലൈംഗിക ചേഷ്ടകള്‍ കാട്ടിയ യുവാക്കള്‍ക്ക് മൂവായിരം രൂപ വീതം പിഴ. പത്തനംതിട്ട സ്വദേശികളായ തിരുവല്ല കവിയൂര്‍ ആനപ്പാറ ഹൗസിലെ എ.ആര്‍.ആഷ്ബിന്‍ (20), ചെറുപുഴക്കാലായില്‍ ഹൗസിലെ സി.വി. അരുണ്‍ മോന്‍ (19) എന്നിവര്‍ക്കാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) പിഴ അടക്കാന്‍ ഉത്തരവിട്ടത്.

<strong>സീരിയല്‍ കില്ലര്‍ സയനൈഡ് മോഹനന്‍ 16-ാമത്തെ കേസിലും കുറ്റക്കാരന്‍; സയനൈഡ് ഗുളിക നല്‍കി കൊന്നത് 20 പേരെ, വിവാഹ വാഗ്ദാനം നൽകി കാസര്‍കോട് സ്വദേശിനിയെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ വിധി 18 ന്!</strong>സീരിയല്‍ കില്ലര്‍ സയനൈഡ് മോഹനന്‍ 16-ാമത്തെ കേസിലും കുറ്റക്കാരന്‍; സയനൈഡ് ഗുളിക നല്‍കി കൊന്നത് 20 പേരെ, വിവാഹ വാഗ്ദാനം നൽകി കാസര്‍കോട് സ്വദേശിനിയെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ വിധി 18 ന്!

പയ്യന്നൂര്‍ തായിനേരി ഉള്ളാള്‍ ഹൗസിലെ ആമിനയുടെ പരാതിയിലാണ് ഇരുവര്‍ക്കുമെതിരെ കാസര്‍കോട് റെയില്‍വേ പോലീസ് കേസെടുത്തത്. 2018 മെയ് 10 ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. കാസര്‍കോട് അടുക്കത്തുബയല്‍ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുക്കാന്‍ മലബാര്‍ എക്‌സ്പ്രസില്‍ വരികയായിരുന്നു ആമിനയും മകള്‍ മുഷീദയും.

Train

എഞ്ചിനോടു ചേര്‍ന്ന രണ്ടാമത്തെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ സീറ്റില്ലാത്തതിനാല്‍ ബാത്‌റൂം ഇടനാഴിയില്‍ നിന്നാണ് യാത്ര ചെയ്തത്. ട്രെയിനില്‍ കയറിയ യുവാക്കള്‍ ഇരുവരോടും കണ്ണിറുക്കി കാട്ടുകയും ഇരുവരോടും ലൈംഗിക ചേഷ്ടകള്‍ കാട്ടുകയും ചെയ്തു. കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ ഇറങ്ങിയിട്ടും ഇതു തുടര്‍ന്നതോടെ ഇവര്‍ കാസര്‍കോട് സ്റ്റേഷനിലെ റെയില്‍വേ പോലീസ് കൗണ്ടറില്‍ എത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ പോലീസ് ആഷ്ബിനും അരുണ്‍മോനുമെതിരെ കേസെടുത്തു. കേസില്‍ ആറുമാസത്തിനകം പ്രതികള്‍ക്കെതിരേ കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പിച്ചു.

English summary
Youth from Pathanamthitta sentenced to Rs 3000 fine for harasment case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X