അനുപം ഖേറിന് രാജ്യസഭാ സീറ്റ് നല്‍കുന്നതിനെതിരെ കാശ്മീരി പണ്ഡിറ്റുകള്‍
ദില്ലി: കാശ്മീരി പണ്ഡിറ്റ് എന്ന ലേബലില്‍ പലപ്പോഴും വിവാദ പരാമര്‍ശം നടത്തിയ ബോളിവുഡ് നടന് അനുപം ഖേറിന് സ്വന്തം സമുദായത്തില്‍ നിന്നും കനത്ത തിരിച്ചടി. കാശ്മീരി പണ്ഡിറ്റ് എന്ന പേരില്‍ രാജ്യസഭാ സീറ്റ് നേടിയെടുക്കാനുള്ള ശ്രമമാണ് കാശ്മീരി പണ്ഡിറ്റ് സംഘര്‍ഷ് സമിതിയെ ചൊടിപ്പിച്ചത്.
കാശ്മീരി പണ്ഡിറ്റ് എന്ന നിലയില്‍ സമുദായത്തനുവേണ്ടി അനുപം ഖേര്‍ യാതൊന്നും ചെയ്തിട്ടില്ലെന്ന് കാശ്മീരി പണ്ഡിറ്റ് സംഘര്‍ഷ് സമിതി പ്രസിഡന്റി സഞ്ജയ് ടിക്കൂ പറഞ്ഞു. രാജ്യസഭാസീറ്റ് അനുപം ഖേര്‍ അര്‍ഹിച്ചതല്ല. സമുദായത്തിനുവേണ്ടി അദ്ദേഹം എന്താണ് ചെയ്തത്? കാശ്മീരി പണ്ഡിറ്റ് വിഭാഗത്തില്‍ തന്നെ മറ്റു പലരും അതിന് അര്‍ഹരാണ്.

6,000-7,000 ഹുന്ദുക്കള്‍ കശ്മീര്‍ താഴ്വരയിലുണ്ട്. അനുപം ഖേറിന്റെ മോശം പ്രസംഗങ്ങള്‍ ഞങ്ങള്‍ ഭയക്കുന്നു. ഏതെങ്കിലും സമുദായത്തിനെതിരെ വിഷം ചീറ്റുന്നത് കശ്മീരി പണ്ഡിറ്റുകളുടെ സ്വഭാവമല്ല. ഖേര്‍ ഇന്നേവരെ ഞങ്ങളെയോ മറ്റു കാശ്മീരി പണ്ഡിറ്റ് കുടുംബങ്ങളെയോ സന്ദര്‍ശിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കുടുംബത്തെ താഴ്വരയില് താമസിപ്പിക്കാനുള്ള ധൈര്യമുണ്ടോയെന്നും ടിക്കൂ ചോദിച്ചു.
രാജ്യസഭാ സീറ്റില്‍ ഒഴിവുവന്ന ഏഴു നോമിനേഷനുകളില്‍ ഒന്നില്‍ അനുപം ഖേറിനുവേണ്ടി നല്‍കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, കാശ്മീരി പണ്ഡിറ്റുകള്‍ ഇതിനെതിരെ രംഗത്തെത്തിയതോടെ അനുപം ഖേറിനെ എംപി ആക്കുന്നതിന് മുന്‍പ് ബിജെപിക്ക് ആലോചിക്കേണ്ടിവരും. ബിജെപി സര്‍ക്കാരിനെ നിരന്തരം പ്രതിരോധിക്കുന്ന അനുപം ഖേറിന് അടുത്തിടെ പത്മശ്രീ നല്കി കേന്ദ്ര സര്‍ക്കാര്‍ ആദരിച്ചിരുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications