കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനുപം ഖേറിന് രാജ്യസഭാ സീറ്റ് നല്‍കുന്നതിനെതിരെ കാശ്മീരി പണ്ഡിറ്റുകള്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കാശ്മീരി പണ്ഡിറ്റ് എന്ന ലേബലില്‍ പലപ്പോഴും വിവാദ പരാമര്‍ശം നടത്തിയ ബോളിവുഡ് നടന്‍ അനുപം ഖേറിന് സ്വന്തം സമുദായത്തില്‍ നിന്നും കനത്ത തിരിച്ചടി. കാശ്മീരി പണ്ഡിറ്റ് എന്ന പേരില്‍ രാജ്യസഭാ സീറ്റ് നേടിയെടുക്കാനുള്ള ശ്രമമാണ് കാശ്മീരി പണ്ഡിറ്റ് സംഘര്‍ഷ് സമിതിയെ ചൊടിപ്പിച്ചത്.

കാശ്മീരി പണ്ഡിറ്റ് എന്ന നിലയില്‍ സമുദായത്തനുവേണ്ടി അനുപം ഖേര്‍ യാതൊന്നും ചെയ്തിട്ടില്ലെന്ന് കാശ്മീരി പണ്ഡിറ്റ് സംഘര്‍ഷ് സമിതി പ്രസിഡന്റി സഞ്ജയ് ടിക്കൂ പറഞ്ഞു. രാജ്യസഭാസീറ്റ് അനുപം ഖേര്‍ അര്‍ഹിച്ചതല്ല. സമുദായത്തിനുവേണ്ടി അദ്ദേഹം എന്താണ് ചെയ്തത്? കാശ്മീരി പണ്ഡിറ്റ് വിഭാഗത്തില്‍ തന്നെ മറ്റു പലരും അതിന് അര്‍ഹരാണ്.

 anupam-kher

6,000-7,000 ഹുന്ദുക്കള്‍ കശ്മീര്‍ താഴ്‌വരയിലുണ്ട്. അനുപം ഖേറിന്റെ മോശം പ്രസംഗങ്ങള്‍ ഞങ്ങള്‍ ഭയക്കുന്നു. ഏതെങ്കിലും സമുദായത്തിനെതിരെ വിഷം ചീറ്റുന്നത് കശ്മീരി പണ്ഡിറ്റുകളുടെ സ്വഭാവമല്ല. ഖേര്‍ ഇന്നേവരെ ഞങ്ങളെയോ മറ്റു കാശ്മീരി പണ്ഡിറ്റ് കുടുംബങ്ങളെയോ സന്ദര്‍ശിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കുടുംബത്തെ താഴ്‌വരയില്‍ താമസിപ്പിക്കാനുള്ള ധൈര്യമുണ്ടോയെന്നും ടിക്കൂ ചോദിച്ചു.

രാജ്യസഭാ സീറ്റില്‍ ഒഴിവുവന്ന ഏഴു നോമിനേഷനുകളില്‍ ഒന്നില്‍ അനുപം ഖേറിനുവേണ്ടി നല്‍കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, കാശ്മീരി പണ്ഡിറ്റുകള്‍ ഇതിനെതിരെ രംഗത്തെത്തിയതോടെ അനുപം ഖേറിനെ എംപി ആക്കുന്നതിന് മുന്‍പ് ബിജെപിക്ക് ആലോചിക്കേണ്ടിവരും. ബിജെപി സര്‍ക്കാരിനെ നിരന്തരം പ്രതിരോധിക്കുന്ന അനുപം ഖേറിന് അടുത്തിടെ പത്മശ്രീ നല്‍കി കേന്ദ്ര സര്‍ക്കാര്‍ ആദരിച്ചിരുന്നു.

English summary
Kashmiri Pandits says Anupam kher has done nothing for our community
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X