ധര്‍മടത്ത് പിണറായി വിജയന് ഉജ്ജ്വല വിജയം, 36905 വോട്ടിൻറെ ഭൂരിപക്ഷം!
കണ്ണൂര്‍: ധര്‍മടം മണ്ഡലത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് ഉജ്ജ്വല വിജയം. എതിര്‍ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിന്റെ മമ്പുറം ദിവാകരനെ 36905 വോട്ടുകള്‍ക്കാണ് പിണറായി വിജയന്‍ തോല്‍പിച്ചത്.
സിപിഎമ്മിന്റെ ഉറച്ച കോട്ടകളില്‍ ഒന്നാണ് ധര്‍മടം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെകെ നാരായണന്‍ ആയിരുന്നു ധര്‍മടത്ത് വിജയിച്ചത്. മമ്പുറം ദിവാകരന്‍ തന്നെ ആയിരുന്നു അന്നും എതിര്‍ സ്ഥാനാര്‍ത്ഥി. 15, 162 വോട്ടുകളായിരുന്നു അന്നത്തെ ഭൂരിപക്ഷം.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും ധര്‍മടം മണ്ഡലത്തില്‍ സിപിഎമ്മിന് തന്നെ ആയിരുന്നു മുന്‍തൂക്കം. 14,961 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു സിപിഎം സ്ഥാനാര്‍ത്ഥിയ്ക്ക് അന്ന് മണ്ഡലത്തില്‍ ഉണ്ടായിരുന്നത്.












Click it and Unblock the Notifications