Get Updates
Get notified of breaking news, exclusive insights, and must-see stories!

കല്ല്യാശ്ശേരിയില്‍ വീണ്ടും ടിവി രാജേഷിന് ജയം!

കണ്ണൂര്‍: കല്ല്യാശ്ശേരി നിയമസഭ മണ്ഡലത്തില്‍ വീണ്ടും എൽ ഡി എഫിലെ ടിവി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി അമൃത രാധാകൃഷ്ണനെ 42891 വോട്ടുകൾക്കാണ് ടി വി രാജേഷ് തോൽപിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിയായി കെപി അരുണാണ് ഇവിടെ മത്സരിച്ചത്.

2008ലെ നിയമസഭാ മണ്ഡല പുനര്‍നിര്‍ണ്ണയത്തോടെയാണ് ഈ മണ്ഡലം നിലവില്‍ വന്നത്. അഴീക്കോട്, തളിപ്പറമ്പ്, പയ്യന്നൂര്‍ നിയമസഭാമണ്ഡലത്തിന്റെ ഭാഗങ്ങള്‍ എന്നിവ കൂട്ടിചേര്‍ത്താണ് ഈ മണ്ഡലം രൂപികരിച്ചിരിക്കുന്നത്. ചെറുകുന്ന്, ചെറുതാഴം, ഏഴോം, കടന്നപ്പള്ളിപാണപ്പുഴ, കല്യാശ്ശേരി, കണ്ണപുരം, കുഞ്ഞിമംഗലം, മാടായി, മാട്ടൂല്‍,പട്ടുവം എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഈ നിയമസഭാ മണ്ഡലത്തില്‍ ഉള്‍പെടുന്നു.

tv-rajesh

കല്ല്യാശ്ശേരി നിയോജക മണ്ഡലം കാസര്‍ഗോഡ് ലോകസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നു. മുന്‍മുഖ്യമന്ത്രി ഇകെ നായനാരുടെ ജന്മസ്ഥലം ഉള്‍പ്പെടുന്ന ഈ പ്രദേശം, കണ്ണൂര്‍ ജില്ലയിലെ സിപിഎം ശക്തികേന്ദ്രങ്ങളില്‍ ഒന്നാണ്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 29946 വോട്ടിനാണ് ടിവി രാജേഷ് വിജയിച്ചിരുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി 43244 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥി ശ്രീകാന്ത് രവിവര്‍മ്മ 5499 വോട്ടുകളും നേടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+