കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തില്‍ എൽഡിഎഫ് സ്ഥാനാര്‍ത്ഥി ഇ ചന്ദ്രശേഖരൻ വിജയിച്ചു
കാസര്‍ഗോഡ്: കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തില്‍ എൽഡിഎഫ് സ്ഥാനാര്‍ത്ഥി ഇ ചന്ദ്രശേഖരൻ വിജയിച്ചു. ധന്യ സുരേഷ് ആയിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി.

2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 12,178 ഭൂരിപക്ഷത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി ഇ ചന്ദ്രശേഖരനായിരുന്നു വിജയിച്ചത്. 66,640 ആേയിരുന്നു ഇ ചന്ദ്രശേഖരന് ആകെ കിട്ടിയ വോട്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എംസി ജോസഫിന് 54,462 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി മടിക്കൈ കമ്മാരന് 15,543 വോട്ടുകളും ലഭിച്ചിരുന്നു.
ബിഎസ് പി സ്ഥാനാര്‍ത്ഥി ഗോപാലന് 1277 വോട്ടുകളും ഐഎന്‍ഡി സ്ഥനാര്‍ത്ഥഇ പിഎം ജോസഫിന് 1919 വോട്ടുകളും 2011ലെ നിയമസഭാ തിരഢഞ്ഞെടുപ്പില്‍ ലഭിച്ചിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തുല്ല്യ ശക്തികളായി നിലനില്‍ക്കുന്ന മണ്ഡലമാണ് കാഞ്ഞങ്ങാട്.












Click it and Unblock the Notifications