Get Updates
Get notified of breaking news, exclusive insights, and must-see stories!

നാദാപുരത്ത് എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി ഇകെ വിജയന്‍ വിജയിച്ചു

കോഴിക്കോട്: നാദാപുരം നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്
സ്ഥാനാര്‍ത്ഥി ഇകെ വിജയന്‍ വിജയിച്ചു. 4759 വോട്ടിനാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെ പ്രവീണ്‍ കുമാറിനെയാണ് ഇകെ വിജയന്‍ പരാജയപ്പെടുത്തിയത്.ബിജെപി സ്ഥാനാര്‍ത്ഥി എംപി രാജനും മത്സരരംഗത്തുണ്ടായിരുന്നു.

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലുള്‍പ്പെട്ട ചെക്യാട്, നാദാപുരം, കാവിലുംപാറ, മരുതോങ്കര, കായക്കൊടി, നരിപ്പറ്റ, വളയം, തൂണേരി, എടച്ചേരി, വാണിമേല്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് നാദാപുരം നിയമസഭാ മണ്ഡലം. ഈ മണ്ഡലം വടകര ലോകസഭാ മണ്ഡലത്തില്‍ പെടുന്നു. കാലങ്ങളായി സി.പി.ഐ ജയിച്ചുകൊണ്ടിരിക്കുന്ന മണ്ഡലമാണിത്.

EK Vijayan

ഇടതുപക്ഷത്തിനു ശക്തമായ മേല്‍ക്കൈ ഈ മണ്ഡലത്തിലുണ്ട്. കാന്തലോട്ട് കുഞ്ഞമ്പു, കെ. ടി. കണാരന്‍, സത്യന്‍ മോകേരി ബിനോയ് വിശ്വം തുടങ്ങിയ സി.പി.ഐയുടെ പ്രബല നേതാക്കള്‍ വിജയിച്ചു വന്നിരുന്ന മണ്ഡലമാണിത്. 2011ലെ നിയമസഭാമണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥി ഇകെ വിജയന്‍ 7546 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിഎം ചന്ദ്രന്‍ 64532 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി 6058 വോട്ടുകളും നേടിയിരുന്നു. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ നിന്നും ലോകസഭ തിരഞ്ഞെടുപ്പില്‍ എത്തുമ്പോള്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം മറിയുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+