പാല മാണിക്ക് സ്വന്തം
കോട്ടയം: കെഎം മാണിയും മാണി സി കാപ്പനും തമ്മില്‍ ഇത്തവണയും കടുത്ത മത്സരമായിരുന്നു. ഒടുവില്‍ പാല എന്നും കെഎം മാണിയുടേത് തന്നെയെന്ന് വിധി എഴുതി.
4703 വോട്ടുകള്‍ക്കാണ് കെഎം മാണി, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനെ തോല്‍പിച്ചത്. കെ എം മാണി 58884 വോട്ടുകളും മാണി സി കാപ്പന്‍ 54181 വോട്ടുകളും നേടി.
1982 മുതല്‍ ഇങ്ങോട്ടുള്ള പതിവ് ഇപ്രാവശ്യവും തെറ്റിയില്ല. 2011 ലെ നിയമസാഭാ തിരഞ്ഞെടുപ്പില്‍ 5,259 വോട്ടുകള്‍ നേടിയാണ് കെഎം മാണി അന്നും എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന മാണി സി കാപ്പനെ തോത്പിച്ചത്.

2006 ല്‍ 7759 വോട്ടിനായിരുന്നു കാപ്പന് മേല്‍ മാണിയുടെ വിജയം. 2001 ല്‍ ഉഴവൂര്‍ വിജയനോട് മത്സരിച്ച് 22,301 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷത്തില്‍ മാണി വിജയം നേടിയിരുന്നു.
കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് തന്നെയായിരുന്നു പാലായില്‍ മുന്‍തൂക്കം. 8,31,636 വോട്ടുകള്‍ക്കാണ് മാണിയുടെ മകന്‍ ജോസ് കെ മാണി കോട്ടയത്ത് വിജയിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥി അഡ്വ മാത്യു ടി തോമസിനെ 31,399 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജോസ് കെ മാണി തോല്‍പിച്ചത്












Click it and Unblock the Notifications