തളിപ്പറമ്പില്‍ ജെയിംസ് മാത്യു തന്നെ
കണ്ണൂര്‍: സിപിഎം സംസ്ഥാനകമ്മറ്റി അംഗം കൂടിയായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയിംസ് മാത്യു തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ വിജയിച്ചു.40617 വോട്ടിന്റെ
ഭൂരിപക്ഷത്തിനാണ് ജെയിംസ് മാത്യു വിജയിച്ചത്. യുഡിഎഫിനു വേണ്ടി മത്സരിച്ച കേരള കോണ്ഡഗ്രസ് എം സ്ഥാനാര്‍ത്ഥി രാജേഷ് നമ്പ്യാറാണ് രണ്ടാം സ്ഥാനത്ത്.ബിജെപി സ്ഥാനാര്‍ത്ഥി പി ബാലകൃഷ്ണന്‍ മാസ്റ്ററും മത്സര രംഗത്തുണ്ടായിരുന്നു.
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ തളിപ്പറമ്പ് മുനിസിപ്പാലിറ്റി, ആന്തൂര്‍ മുനിസിപ്പാലിറ്റി എന്നിവയും കൊളച്ചേരി, മയ്യില്‍, കുറ്റിയാട്ടൂര്‍, ചപ്പാരപ്പടവ്, കുറുമാത്തൂര്‍, പരിയാരം, മലപ്പട്ടം എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് തളിപ്പറമ്പ് നിയമസഭാമണ്ഡലം.

ആന്തൂര്‍ പഞ്ചായത്തിനെ 1990ലാണ് തളിപ്പറമ്പ് നഗരസഭയോട് കൂട്ടിച്ചേര്‍ത്തത്. 2015ല്‍ തളിപറമ്പ നഗരസഭ വിഭജിച്ചു ആന്തൂര്‍ മുനിസിപ്പാലിറ്റി രൂപികരിച്ചതോടെ തളിപ്പറമ്പ മുനിസിപ്പാലിറ്റി യുഡിഎഫാണ് ഭരിക്കുന്നത്. മുസ്ലീം ലീഗിന് നിര്‍ണായക സ്വാധീനം ഉള്ള മേഖലയാണ് തളിപ്പറമ്പ് മുനിസിപ്പാലിറ്റി. ആന്തൂര്‍ മുനിസിപ്പാലിറ്റിയില്‍ പ്രതിപക്ഷം പോലും ഇല്ലാതെ സിപിഎമ്മാണ് ഭരിക്കുന്നത്.
ആന്തൂര്‍, മോറാഴ വില്ലേജുകള്‍ ഉള്‍പ്പെടുന്നതാണ് ആന്തൂര്‍ നഗരസഭ. 1967 മുതല്‍ കാലങ്ങളായി സിപിഎം കുത്തകയാക്കി വച്ചിരിക്കുകയാണ് ഈ മണ്ഡലം. 1977ല്‍ എംവി രാഘവന്‍ ഇവിടെ നിന്നും സിപിഎം ടിക്കറ്റില്‍ മത്സരിച്ചു ജയിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ എംവി ഗോവിന്ദന്‍ മാസ്റ്റര്‍ ജില്ലാ നേതാക്കളായ പാച്ചേനി കുഞ്ഞിരാമന്‍, കെകെഎന്‍ പരിയാരം, സികെപി പത്മനാഭന്‍ എന്നിവരും ഇവിടെ നിന്നും വിജയിച്ചിട്ടുണ്ട്.
2011ലെ നിയമസഭാ തിരഞ്ഞെടിപ്പില്‍ ജെയിംസ് മാത്യു 27,861 വോട്ടനാണ് വിജയിച്ചിരുന്നത്. എന്നാല്‍ നിയമസഭയില്‍ നിന്നും ലോകസഭയിലേക്ക് എത്തുമ്പോള്‍ 13,642 വോട്ടുകള്‍ ഇടതുപക്ഷത്തിന് കുറവ്
വന്നിരുന്നു. എന്നാല്‍ ബിജെപിക്ക് കാര്യമായ മുന്നേറ്റം ഉണ്ടായിരുന്നില്ല.












Click it and Unblock the Notifications