വള്ളിക്കുന്ന് ലീഗിന് തന്നെ; പി അബ്ദുല്‍ ഹമീദിന് 7901 വോട്ട് ഭൂരിപക്ഷം
മലപ്പുറം: വള്ളിക്കുന്ന് മണ്ഡലത്തില്‍ മുസ്ലീം ലീഗ് നേതാവ് പി അബ്ദുല്‍ ഹമീദിന് ജയം. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ ഓ കെ തങ്ങളോട് മത്സരിച്ച് 7901 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഹമീദ് വിജയം ഉറപ്പിച്ചത്.

അബ്ദുല്‍ ഹമീദ് 31981 വോട്ടുകളും ഓ കെ തങ്ങള്‍ 24080 വോട്ടുകളും എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ ജനചന്ദ്രന്‍ 11884 വോട്ടുകളും നേടി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ത്ഥി അഡ്വ കെ എന്‍ കെ ഖാദര്‍ 18,122 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വള്ളിക്കുന്നില്‍ ജയം നേടിയത്.












Click it and Unblock the Notifications