ജോസഫിനൊപ്പം ലയിക്കണമെന്ന് കണ്ണൂരിലെ ജേക്കബ് വിഭാഗം: മുൻഗണന ജോസഫ് വിഭാഗത്തിന്!!
ഇരിട്ടി: കണ്ണൂരിൽ ജേക്കബ് വിഭാഗത്തിന് മാണികോൺഗ്രസ് ജോസഫിനൊപ്പം ലയിക്കാൻ താൽപര്യം. സമമാനമനസ്കരായ കേരള കോൺഗ്രസുകാർ ലയിക്കണമെന്ന് കേരള കോൺഗ്രസ്-ജേക്കബ് വിഭാഗം കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ പി ജെ ജോസഫിനൊപ്പം ലയിക്കാനാണ് മുൻഗണന നൽകുന്നതെന്നും കഴിഞ്ഞദിവസം കണ്ണൂരിൽ ചേർന്ന ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ലാ കമ്മിറ്റിയുടെ തീരുമാനം പാർട്ടി ചെയർമാൻ ജോണി നെല്ലൂരിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
മൂന്നാം ക്ളാസ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന് 19 വർഷം തടവ്: സംഭവം കാസർഗോഡ്
26 പേർ പങ്കെടുത്ത യോഗത്തിൽ ലയനം എത്രയുംപെട്ടെന്ന് നടപ്പിലാക്കണമെന്ന് ഐകകണ്ഠ്യേന ആവശ്യപ്പെടുകയായിരുന്നു. ചിലർ വിട്ടുനിന്നെങ്കിലും ഭൂരിപക്ഷ അഭിപ്രായം മാനിച്ച് പ്രമേയം പാസാക്കുകയായിരുന്നു. ജില്ലാ പ്രസിഡന്റ് ജോർജ് വടകരയുടെ അധ്യക്ഷതയിലാണു യോഗം ചേർന്നത്. സംസ്ഥാന വൈസ് ചെയർമാൻ അഡ്വ. കെ എ ഫിലിപ്പ് ഉൾപ്പെടെ ലയനതീരുമാനത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് ബേബി ഒഴക്കനാട്ട്, ജോസ് പൊരുന്നകോട്ട്, ജനറൽ സെക്രട്ടറിമാരായ പി.എസ്. മാത്യു, ജോസ് വണ്ടർകുന്നേൽ, ജോസ് കൊച്ചുതറ, ടോമി അന്പലത്തിങ്കൽ, തോമസ് തയ്യിൽ, ജോസ് പുറപ്പാറ, തോമസ് കണിയാപറന്പിൽ, സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ ജോർജ് തോമസ്, ഡെന്നീസ് മാണി, നിയോജകമണ്ഡലം പ്രസിഡന്റുമാരായ കെ.കെ. ഏബ്രഹാം, കെ.സി. ജോൺ, കെ.പി. വിനേജ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.കെ. പോൾ, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ബാബു പുളിയമ്മാക്കൽ, വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ ചുളിയിൽ, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ദേവസ്യ തെക്കേമല, ദളിത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.