കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എകെ ബാലനും വിദേശ സന്ദര്‍ശനത്തിന്.... രാജുവിന് പിന്നാലെ എല്‍ഡിഎഫില്‍ വീണ്ടും യാത്രാ വിവാദം

Google Oneindia Malayalam News

തിരുവനന്തപുരം: കേരളം പ്രളയക്കെടുതിയെ തുടര്‍ന്ന് നെട്ടോട്ടമോടുമ്പോള്‍ മന്ത്രി കെ രാജുവിന്റെ ജര്‍മന്‍ സന്ദര്‍ശനം വന്‍ വിവാദം ക്ഷണിച്ച് വരുത്തിയിരുന്നു. ഈ നടപടിയില്‍ മന്ത്രിയെ സിപിഐ പരസ്യമായി ശാസിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സിപിഎമ്മിന്റെ മന്ത്രിയും വിവാദത്തിലായിരിക്കുകയാണ്. മന്ത്രി എകെ ബാലനും വിദേശ സന്ദര്‍ശനത്തിനൊരുങ്ങുകയാണ്. സെപ്റ്റംബര്‍ 17നാണ് യാത്ര. കേരളം തകര്‍ന്ന് നില്‍ക്കുന്ന സമയത്ത് മന്ത്രിയുടെ യാത്ര എന്ത് കാര്യത്തിനാണെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

അതേസമയം സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യത്തിനാണ് അദ്ദേഹം വിദേശത്ത് പോകുന്നതെന്ന് അഭ്യൂഹമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ മന്ത്രി ഇതുവരെ സ്ഥിരീകരണം നടത്തിയിട്ടില്ല. നേരത്തെ സര്‍ക്കാരിന് ഏറ്റവും തലവേദന ഉയര്‍ത്തിയ സംഭവമായിരുന്നു പ്രളയകാലത്ത് രാജു നടത്തിയ വിദേശ യാത്ര. കോട്ടയത്തിന്റെ ഏകോപന ചുമതലയുണ്ടായിരുന്ന മന്ത്രിയുടെ നിരുത്തരവാദപരമായ നടപടിയെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

രാജുവിന്റെ വിദേശ യാത്ര

രാജുവിന്റെ വിദേശ യാത്ര

കെ രാജു പ്രളയം കേരളത്തെ തകര്‍ത്ത് കൊണ്ടിരിക്കുന്ന സമയത്താണ് ജര്‍മനിയിലേക്ക് പോയത്. മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ക്കായിട്ടായിരുന്നു മന്ത്രിയുടെ യാത്ര. നേരത്തെ തന്നെ നേതൃത്വത്തോട് ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും പ്രളയത്തിനിടെ ആരോടും ഒന്നും പറയാതെയാണ് മന്ത്രി യാത്ര തിരിച്ചത്. ഇത് വിവാദമായതോടെ മന്ത്രിയെ സിപിഐ തിരിച്ചുവിളിക്കുകയായിരുന്നു. എന്നാല്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷം മന്ത്രിയുടെ പ്രസ്താവനയും വിവാദത്തിലായി.

 സിപിഐ കുരുക്കിലായി

സിപിഐ കുരുക്കിലായി

രാജു നാട്ടിലെത്തിയ ശേഷം പറഞ്ഞത് യാത്രയില്‍ ഒരു പ്രശ്‌നവും ഇല്ലെന്നായിരുന്നു. ഇതോടെ സിപിഐ കടുത്ത സമ്മര്‍ദത്തിലായി. തുടര്‍ന്നാണ് മന്ത്രിയെ പരസ്യമായി ശാസിക്കാന്‍ തീരുമാനിച്ചത്. രാജു ചെയ്തത് തെറ്റ് തന്നെയാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറയുകയും ചെയ്തു. അതേസമയം വിദേശത്ത് പോകുന്നതിന് മുമ്പ് ചുമതല കൈമാറിയത് മുഖ്യമന്ത്രി അറിയാതെയായിരുന്നു. അതും സ്വന്തം ലെറ്റര്‍ പാഡിലാണ് ചുമതല കൈമാറുന്നത് അറിയിച്ചത്.

 സാംസ്‌കാരിക മന്ത്രിയുടെ യാത്ര

സാംസ്‌കാരിക മന്ത്രിയുടെ യാത്ര

സാംസ്‌കാരിക മന്ത്രി എകെ ബാലന്‍ ഓസ്‌ട്രേലിയയിലേക്കാണ് യാത്ര പോകാനൊരുങ്ങുന്നത്. സെപ്റ്റംബര്‍ 17 മുതല്‍ 28ാം തീയതി വരെയാണ് പരിപാടി. രാജുവിന്റെ വിവാദ യാത്രയ്ക്ക് പിന്നാലെയാണിത്. അതേസമയം ഇത്തവണ സിപിഎമ്മിന്റെ മന്ത്രി ഉള്‍പ്പെട്ടതിനാല്‍ വിവാദം ശക്തമാണ്. ഈ സാഹചര്യത്തില്‍ മന്ത്രി യാത്ര ഒഴിവാക്കുമോ എന്ന് വ്യക്തമല്ല. മന്ത്രിക്കൊപ്പം സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, മലയാളം മിഷന്‍ ഡയറക്ടര്‍ സുജ സൂസന്‍ ജോര്‍ജ്, പ്രൈവറ്റ് സെക്രട്ടരി സിപി പ്രമോദ് എന്നിവരാണ് ഓസ്‌ട്രേലിയയിലേക്ക് പോകുന്നത്.

യാത്രയുടെ ലക്ഷ്യമെന്ത്?

യാത്രയുടെ ലക്ഷ്യമെന്ത്?

വിവാദമുണ്ടാക്കുന്നതിന് മുമ്പ് അതിലെ സത്യാവസ്ഥ എന്തൊക്കെയാണെന്നും അറിയേണ്ടതുണ്ട്. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായുള്ള വിഭവസമാഹരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയുടെ ചുമതല മന്ത്രി എകെ ബാലനാണ്. ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നും ഇതുവഴി മന്ത്രിമാര്‍ക്ക് വിഭവങ്ങള്‍ സമാഹരിക്കേണ്ടി വരും. ഇതിന്റെ ഭാഗമായിട്ടാണോ മന്ത്രിയുടെ യാത്ര എന്ന് അഭ്യൂഹമുണ്ട്. ഇക്കാര്യം മന്ത്രി വ്യക്തമാക്കേണ്ടി വരും.

യാത്ര പലവട്ടം മാറ്റി

യാത്ര പലവട്ടം മാറ്റി

എകെ ബാലന്റെ സന്ദര്‍ശനം ജൂലായ് ഏഴു മുതല്‍ പതിനേഴ് വരെയായിരുന്നു ആദ്യം. എന്നാല്‍ ഇത് റദ്ദാക്കുകയായിരുന്നു. പിന്നീട് ജൂലായ് 31 മുതല്‍ ഓഗസ്റ്റ് ഒന്‍പത് വരെയാക്കി ഇത് മാറ്റി. എന്നാല്‍ ഇത് കനത്ത മഴയെ തുടര്‍ന്ന് വീണ്ടും മാറ്റി വച്ചു. തുടര്‍ന്നാണ് ഇപ്പോഴത്തെ സന്ദര്‍ശനം നിശ്ചയിച്ചത്. അതേസമയം മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോവുന്നത് വരെ റദ്ദാക്കിയിരിക്കുകയാണ്. ഈ ഘട്ടത്തില്‍ ബാലന്‍ നടത്തുന്ന സന്ദര്‍ശനം ഉചിതമല്ലെന്നാണ് വിമര്‍ശനം.

ധനസമാഹരണം

ധനസമാഹരണം

ലോക കേരളസഭാ അംഗങ്ങളെയും പ്രവാസി സംഘടനകളെയും സഹകരിപ്പിച്ച് കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതിന് വേണ്ടി ഒരു മന്ത്രിയെ അയക്കാനും തീരുമാനിച്ചിരുന്നു. ഇത് എകെ ബാലനാണോ എന്നാണ് അഭ്യൂഹങ്ങളുള്ളത്. യുഎഇ, ഒമാന്‍, ബഹ്‌റൈന്‍, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, സിംഗപ്പൂര്‍, മലേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലന്റ്, ബ്രിട്ടന്‍, ജര്‍മനി, യുഎസ്എ, കാനഡ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് പ്രവാസികളില്‍ നിന്ന് ധനസമാഹരണം നടത്താനാണ് തീരുമാനം.

ഇന്ത്യയില്‍ നിന്നും സമാഹരണം...

ഇന്ത്യയില്‍ നിന്നും സമാഹരണം...

ധനസമാഹരണത്തിന് വേണ്ടിയാണെങ്കില്‍ മന്ത്രിയുടെ യാത്രാവിവാദം ഇതോടെ ഇല്ലാതാവും. അതല്ലെങ്കില്‍ സിപിഎമ്മാവും ഏറ്റവുമധികം പ്രതിരോധത്തിലാവുക. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്ന് പ്രവാസി സംഘടനകളുടെ സഹകരണത്തോടെ ധനശേഖരണം നടത്താനും തീരുമാനമുണ്ട്. ഇതിന് മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക ചുമതലയും നല്‍കും. എല്ലാ ജില്ലകളിലും പ്രാദേശിക കേന്ദ്രങ്ങള്‍ നിശ്ചയിച്ച് ഫണ്ട് സമാഹരിക്കാനും ഏറ്റുവാങ്ങാനും മന്ത്രിമാരെയും ഉന്നത ഉദ്യോസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

രാഹുലിന്‍റെ നീക്കത്തിന് തിരിച്ചടി! പ്രണബ് മുഖര്‍ജി ആര്‍എസ്എസുമായി കൈകോര്‍ക്കുന്നുരാഹുലിന്‍റെ നീക്കത്തിന് തിരിച്ചടി! പ്രണബ് മുഖര്‍ജി ആര്‍എസ്എസുമായി കൈകോര്‍ക്കുന്നു

ബംഗാളിൽ ബിജെപി- തൃണമൂൽ സംഘർഷത്തിനിടെ 3 വയസുകാരന് വെടിയേറ്റു; ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് 10 പേർബംഗാളിൽ ബിജെപി- തൃണമൂൽ സംഘർഷത്തിനിടെ 3 വയസുകാരന് വെടിയേറ്റു; ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് 10 പേർ

English summary
kerala flood 2018 ak balan australian trip controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X