കേരള ഫുട്ബാൾ ടീം താരം രാഹുലിന് സർക്കാർ ജോലി മാത്രമല്ല... വീടും, രാഹുലിന് ഇരട്ടി മധുരം!
കാസര്‍കോട്: പതിനാല് വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫി കിരീടം ചൂടിയ കേരള ടീമിലെ അംഗം കാസര്‍കോട് പിലിക്കോടിലെ കെപി രാഹുലിന് സര്‍ക്കാര്‍ വക വീടൊരുങ്ങുന്നു. സന്തോഷ് ട്രോഫിയിലുടനീളം മികച്ച പ്രകടനം കാഴ്ച വെച്ച രാഹുല്‍ നാല് ഗോളുകള്‍ നേടിയിരുന്നു. രാഹുലിന്റെ കുടുംബത്തിന് നല്ലൊരു വീടില്ലാത്തത് സംബന്ധിച്ച് ഉത്തരദേശം വാര്‍ത്ത നല്‍കിയിരുന്നു. നിലവില്‍ പിലിക്കോടിലെ മുത്തശ്ശിയുടെ വീട്ടിലാണ് രാഹുല്‍ താമസിക്കുന്നത്. ഈ വീട് കാലപ്പഴക്കം ചെന്ന് ചോര്‍ന്നൊലിക്കുന്നതാണ്.
കളിച്ചുവളര്‍ന്ന് പിലിക്കോട് ഭാഗത്തെവിടെയെങ്കിലും വീട് വേണമമെന്നാണ് രാഹുലിന്റെ ആഗ്രഹം. അതാണ് പൂവണിയാന്‍ പോകുന്നത്. പത്രവാര്‍ത്തയും നവമാധ്യമങ്ങളിലെ പ്രതികരണങ്ങളും ശ്രദ്ധയില്‍പ്പെട്ട തൃക്കരിപ്പൂര്‍ എംഎല്.എ. എം രാജഗോപാലന്‍ രാഹുലിന് വീട് അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കായിക മന്ത്രി എസി മൊയ്തീനും നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.

സന്തോഷ് ട്രോഫി കിരീടം ചൂടിയ ടീമിലെ 20 അംഗങ്ങള്‍ക്കും മുഖ്യപരിശീലകനും 2 ലക്ഷം രൂപ വീതവും മാനേജര്‍ മൊഗ്രാല്‍ സ്വദേശി പിസി ആസിഫ്, അസി.പരിശീലകന്, ഫിസിയോതെറാപ്പിസ്റ്റ് എന്നിവര്‍ക്ക് ഓരോ ലക്ഷം രൂപ വീതവും നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. അതിന് പുറമെ രാഹുല്‍ ഉള്‍പ്പെടെ ടീമിനെ 11 അംഗങ്ങള്‍ക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനമായിട്ടുണ്ട്. പിലിക്കോട് കോതൊളിയിലെ മരപ്പണിക്കാരന് കെ.പി. രമേശന്റെയും തങ്കമണിയുടെയും മകനാണ് രാഹുല്‍. വീട് അനുവദിക്കുമെന്ന മന്ത്രിസഭായോഗത്തിന്റെ അറിയിപ്പ് വന്നതോടെ കുടുംബത്തിന്റെ സന്തോഷം ഇരട്ടിച്ചിരിക്കുകയാണ്.
-
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
നിലവിലുള്ള ജോലിയില്‍ തുടരാന്‍ പറ്റില്ല, വീട് പണി തടസ്സപ്പെടും, ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കും, നാൾഫലം -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക










Click it and Unblock the Notifications